Type Here to Get Search Results !

Bottom Ad

സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം ആഗസ്തിലെ കോവിഡ് വിലയിരുത്തിയ ശേഷം: സെപ്തംബറിലും തുറക്കാനായില്ലെങ്കില്‍ സിലബസ് വെട്ടിച്ചുരുക്കും


കേരളം (www.evisionnews.co): സ്‌കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച് തീരുമാനം ഓഗസ്റ്റിലെ കോവിഡ് വ്യാപനം വിലയിരുത്തിയ ശേഷമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. രോഗവ്യാപനം കുറവുള്ള പ്രദേശങ്ങളിലെ സ്‌കൂളുകള്‍ ഓണത്തിന് ശേഷമെങ്കിലും പരീക്ഷണ അടിസ്ഥാനത്തില്‍ തുറക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.

എന്നാല്‍ ഓഗസ്റ്റിലെ രോഗവ്യാപന രീതി കണക്കിലെടുത്തേ ഇത്‌പോലും തീരുമാനിക്കാനാവൂ. 14 ജില്ലകളിലെയും കോവിഡ് വ്യാപനം ഒരു പോലെയല്ല. ജില്ലകള്‍ക്കുള്ളിലും വിവിധ പഞ്ചായത്തുകളില്‍ രോഗവ്യാപനത്തിന്റെ തീവ്രതയ്ക്ക് വ്യത്യാസമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജൂലൈ വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് നീട്ടിക്കൊണ്ടുള്ള ഉത്തരവ് വരാനും സാധ്യതയുണ്ട്.

സ്‌കൂളുകള്‍ സെപ്റ്റംബറിലും തുറക്കാനായില്ലെങ്കില്‍ മാത്രമെ സിലബസ് വെട്ടിച്ചുരുക്കുന്നത് ആലോചിക്കൂ. ഇപ്പോഴത് പരിഗണനയില്‍ ഇല്ല. സ്‌കൂളുകള്‍ പലതും ഇപ്പോള്‍ ഫസ്റ്റ് ലെവല്‍ ട്രീറ്റ്‌മെന്റ് സെന്ററുകളാണ്. മഴ കനത്താല്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാനും സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉപയോഗിക്കേണ്ടി വരും. ഇങ്ങനെ ഉപയോഗിക്കുന്ന സ്‌കൂളുകളുടെ ശുചീകരണം, അണുനശീകരണം, അറ്റകുറ്റപണികള്‍ എന്നിവ പൂര്‍ത്തിയാക്കിയാലേ തുറക്കാനാകൂ.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad