Type Here to Get Search Results !

Bottom Ad

ലോക് ഡോണ്‍ കാരണം ഉപരിപഠനം തടസപ്പെടാതിരിക്കാന്‍ അഡ്മിഷന്‍ മാംഗളൂര്‍ ഹെല്പ് ഡെസ്‌ക്


മംഗലാപുരം: (ebiz.evisionnews.co) പ്ലസ്ടു റിസള്‍ട്ട് വന്നതിന് ശേഷം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉപരിപഠനത്തെ കുറിച്ചുള്ള ആശങ്കയിലാണ്. കേരള കര്‍ണാടക അതിര്‍ത്തിയിലുള്ള നിയന്ത്രണം കാരണം നിശ്ചിത സമയത്തിനുള്ളില്‍ അഡ്മിഷന്‍ നടന്നില്ലെങ്കില്‍ കുട്ടികളുടെ ഒരു വര്‍ഷം നഷ്ടപ്പെട്ടു പോകുമെന്നതാണ് ഇതിന്റെ പ്രധാന കാരണം.

എന്നാല്‍, കാസര്‍കോട് സ്വദേശിയുടെ നിയന്ത്രണത്തിലുള്ള അഡ്മിഷന്‍ മംഗളൂരു കണ്‍സള്‍ട്ടന്‍സി കേരളത്തില്‍ നിന്നുള്ള കുട്ടികളുടെ അഡ്മിഷന്‍ സഹായിക്കുന്നതിനായി പ്രത്യേക ഹെല്‍പ്ഡസ്‌ക്  ആരംഭിച്ചിരിക്കുന്നു. മംഗലാപുരത്തെ ദേര്‍ളക്കട്ടയിലും തൊക്കോട്ടും നിലവില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന പ്രസ്തുത സ്ഥാപനം. കഴിഞ്ഞ പതിനാറു വര്‍ഷത്തോളമായി മംഗലാപുരത്തെ പ്രധാന പെട്ട എല്ലാ മെഡിക്കല്‍ കോളജുകളുമായി ബന്ധം പുലര്‍ത്തിവരുന്ന സ്ഥാപനമാണ്. കൂടുതല്‍ കാലാവധി നല്‍കി ഈവര്‍ഷം തന്നെ ആരംഭിക്കാനാണ് കര്‍ണാടക സര്‍ക്കാര്‍ കോളേജുകള്‍ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ കോളജുകളും അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. ഈ അവസ്ഥയിലാണ് കേരളത്തില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് നേരിടാതിരിക്കാന്‍ കേരളത്തില്‍ അടക്കം വിവിധ സ്ഥലങ്ങളില്‍ ബന്ധപ്പെടാന്‍ ഉള്ള സെന്ററുകളോട് കൂടിയ ഹെല്‍പ് ഡസ്‌ക് ആരംഭിച്ചിരിക്കുന്നത്.. കോഴ്‌സുകള്‍, ഫീസ്, മറ്റു വിവരങ്ങള്‍ക്ക്  www.admissionmangalore.com വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ഹെല്‍പ്‌ഡെസ്‌ക് നമ്പറായ 7907186906, 8050949239 നമ്പറില്‍ ബന്ധപ്പെടുക.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad