കേരളം (www.evisionnews.co): കേരളത്തില്‍ വിവാദമായ യതീംഖാന കുട്ടിക്കടത്ത് കേസിലെ തുടര്‍ നടപടികള്‍ കോടതി അവസാനിപ്പിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കേസിലെ മുഴുവന്‍ നടപടിയും അവസാനിപ്പിച്ചത്. സിബിഐ ഡല്‍ഹി യൂണിറ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തെളിവില്ലെന്ന കാരണത്താല്‍ സിബിഐ നേരത്തെ അന്വേഷണം അവസാനിപ്പിച്ചിരുന്നു. ആറുവര്‍ഷമായി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നീണ്ടുനിന്ന നിയമപോരാട്ടത്തിന് ശേഷമാണ് മുക്കം, വെട്ടത്തൂര്‍ യതീംഖാനകള്‍ക്കെതിരെയും മറ്റുമുള്ള ക്രിമിനല്‍ നടപടികള്‍ക്കാണ് തല്‍ക്കാലം അവസാനമായത്.
2014ലാണ് ബിഹാര്‍, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്ന് മുക്കം, വെട്ടത്തൂര്‍, യതീംഖാനകളിലേക്ക് വിദ്യാഭ്യാസത്തിന് 455 കുട്ടികള്‍ വന്നത്. എന്നാല്‍ കുട്ടികളെ കടത്തിക്കൊണ്ടുവന്ന എന്നതാണെന്ന് പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയും ഒരുവിഭാഗം ഉദ്യോഗസ്ഥരും പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് പാലക്കാട് റെയില്‍വേ പോലീസ് യതീംഖാനകള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇതിനുശേഷം ഹൈകോടതി അന്വേഷണം സിബിഐക്ക് വിടുകയായിരുന്നു.
Post a Comment
0 Comments