Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം മേഖലയില്‍ വ്യാപാര സ്ഥാപനങ്ങള്‍ മുന്നറിയിപ്പില്ലാതെ അടപ്പിക്കുന്നത് നിര്‍ത്തണം: എകെഎം അഷ്റഫ്

കാസര്‍കോട് (www.evisionnews.co): കേരളത്തിലെ മറ്റു പല പ്രദേശങ്ങളിലെയും പോലെ കോവിഡ് 19ന്റെ വര്‍ധനവ് ഇല്ലെങ്കിലും മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന മംഗല്‍പാടി, മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച, പരിസരങ്ങളിലെ കോവിഡ് ആശങ്കപ്പെടുത്തുന്ന രീതിയിലുള്ള വര്‍ധനവ് പരിഗണിച്ച് ചില വ്യാപാര സ്ഥാപനങ്ങളെ ജൂലൈ എട്ടു മുതല്‍ അടച്ചിടാന്‍ മഞ്ചേശ്വരം പോലീസിന്റെ അനൗണ്‍സ്‌മെ ന്റ് ഉണ്ടായിട്ടുണ്ട്. 

പോലീസിന്റെ നീക്കത്തോട് എതിര്‍പ്പില്ലെങ്കിലും ചില വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നു ചിലത് അടക്കുന്നു എന്ന വിവേചനം അവസാനിപ്പിക്കണമെന്നയിരുന്നു വ്യാപാരികള്‍ ആവശ്യപ്പെട്ടത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു മുമ്പും അതിനു ശേഷവും വളരെ കൃത്യമായി ഈ മഹാമാരിക്ക് എതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായകമായ പങ്കാളിത്തവും നേതൃത്വവും വഹിച്ച വ്യാപാര സ്ഥാപനങ്ങളാണ് ഈ മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ മേഖലയിലുള്ളത്. വരുമാനമില്ലാത്ത സമയത്ത് പോലും കമ്മ്യൂണിറ്റി കിച്ചനുമായും സേവന പ്രവര്‍ത്തനങ്ങളുമായും പോലീസിനെയും ആരോഗ്യ പ്രവര്ത്ത കരെയും വ്യാപാരികള്‍ സഹായിച്ചതുമൂലം പോലീസിന്റെയും ഭരണാധികാരികളുടെയും അഭിനന്ദനം ഏറ്റുവാങ്ങിയവരാണ് ഇവിടുത്തെ വ്യാപാരികള്‍. 

കണ്ടെയിന്‍മെന്റ് സോണല്ലാതിരുന്നിട്ട് കൂടി ആ വ്യാപാരികളോട് ജൂലൈ എട്ടാം തിയതി മുതല്‍ പെട്ടന്ന് ജില്ലയില്‍ മറ്റൊരിടത്തും കാണാത്ത രീതിയില്‍ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ പറഞ്ഞപ്പോള്‍ വല്ലാത്ത പ്രയാസവും സങ്കടവുമാണ് വ്യാപാരികള്‍ അനുഭവിച്ചത്. മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായി ജില്ലാ ഭരണകൂടവുമായി സംസാരിച്ചു രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി ലഭ്യമാക്കി എന്നുള്ളത് ഒരു യഥാര്‍ത്ഥ്യമാണ്. അതിനു ശേഷം പെട്ടന്ന് ഇന്ന് രാവിലെ മുതല്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ടു ടൌണുകളായ ഉപ്പളയിലെയും ഹോസങ്കടിയിലെയും വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് പോലീസ് അനൌണ്‌സ് ചെയ്തു പോകുന്ന കാഴ്ചയാണ് കാണുന്നത്. ഹോട്ടല്‍ പോലുള്ള വ്യാപാര സ്ഥാപനങ്ങളില്‍ ഉച്ചയ്ക്ക് വരെയുള്ള ഭക്ഷണം തയാറാക്കി നില്‍ക്കുമ്പോള്‍ മുന്നറിയിപ്പ് ഒന്നും തന്നെയില്ലാതെ അടച്ചിടണമെന്നു പറയുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം ഭീമമാണ്. ഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിച്ചു കഴിയുന്ന ഒരുകൂട്ടം ആള്‍ക്കാര്‍ ഈ പ്രദേശത്തുണ്ട്. 

ഇപ്പോള്‍ തന്നെ കെട്ടിട വാടക കൊടുക്കാതെയും തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാതെയും ഉപ ജീവനം നടത്തിക്കൊണ്ടു പോകാന്‍ തന്നെ കഷ്ടപ്പെടുന്ന ഹോട്ടല്‍, ഭക്ഷ്യ മേഖല എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപന ഉടമകള്‍ക്ക് ഉള്ള ഒരു വയറ്റത്തടിയാണ് പോലീസിന്റെ ഈ നിര്‍ദേശം. 

കോവിഡ് 19ന്റെ പ്രോട്ടോക്കോള്‍ എല്ലാം പാലിച്ച് കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവരാണ് വ്യാപാരികള്‍. പെട്ടന്നുള്ള കടയടപ്പിക്കലിന് ആരാണ് ഉത്തരവിട്ടത് എന്ന് ജില്ലാ ഭരണാധികാരികള്‍ക്ക് പോലും അറിയാത്ത അവസ്ഥയാണ്. അതിനാല്‍ മഞ്ചേശ്വരം പോലീസ് ഈ നീക്കത്തില്‍ നിന്നും പിന്മാറണമെന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ കുമ്പളയിലും കാസര്‍കോടും ഇല്ലാത്ത വിധത്തിലുള്ള അടച്ചിടല്‍ നടപ്പിലാക്കുന്നത് അപലപനീയമാണെന്നും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എകെഎം അഷ്റഫ് കൂട്ടിച്ചേര്‍ത്തു. 

Post a Comment

0 Comments

Top Post Ad

Below Post Ad