കാഞ്ഞങ്ങാട് (www.evisionnews.co): പള്ളിക്കര അജാനൂര്‍ പഞ്ചായത്തുകള്‍ സന്ധിക്കുന്ന ചേറ്റുകുണ്ട്- പെരിയ റോഡില്‍ മുക്കൂട് കുന്നോത്ത് കടവ് പാലം അപകടാവസ്ഥയില്‍. പാലത്തില്‍ അങ്ങിങ്ങായി ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോടെ ഏതുനിമിഷവും തകര്‍ന്നു പുഴയിലേക്ക് നിലംപതിക്കാവുന്ന സ്ഥിതിയാണ്.
നാലുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് നാട്ടുകാര്‍ പണംപിരിച്ചു നിര്‍മിച്ച പാലം 88-95ല്‍ ബികെ അബ്ദുല്ല മാസ്റ്റര്‍, കെ അബ്ദുല്‍ഖാദര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളിക്കര- അജാനൂര്‍ പഞ്ചായത്ത് ഭരണ സമിതികള്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. കാലപ്പഴക്കത്തെ തുടര്‍ന്ന് കേടുപാടുകള്‍ കൂടിവരുന്നതോടെ ജനങ്ങള്‍ ജനപ്രതിനിധികളെയും ഭരണകൂടങ്ങളെയും ജനപ്രതിനിധികളെയും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
റോഡ് പിഡബ്ല്യൂഡി ഏറ്റെടുത്താലേ രക്ഷയുള്ളൂ എന്ന കാഴ്ചപ്പാടില്‍ മുസ്ലിം ലീഗ് നേതാക്കളുടെ ഇടപെടല്‍ ഫലമായി എംകെ മുനീര്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെ വകുപ്പ് ഏറ്റെടുത്തതായി ഉത്തരവിറങ്ങിയെങ്കിലും പിന്നാലെ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവ് റദ്ദു ചെയ്ത് ജില്ലാ പഞ്ചായത്തിന് കൈമാറുകയായിരുന്നു. എന്നാല്‍ അന്നുണ്ടായിരുന്ന ജില്ലാ പഞ്ചായത്ത് ഇടതു ഭരണസമിതികള്‍ പാലത്തെ തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ കഴിഞ്ഞ യുഡിഫ് ഭരണകാലത്ത് നടത്തിയ സമ്മര്‍ദങ്ങളുടെ ഫലമായി റോഡ് പൊതുമരാമത്ത് ഏറ്റെടുത്ത് ഉത്തരവിറങ്ങി.
കൈവരികള്‍ തകര്‍ന്നും കാലപ്പഴക്കം കാരണവും അപകടാവസ്ഥയിലായ പാലം പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മുട്ടാത്ത വാതിലുകളില്ല. കഴിഞ്ഞ നാലുവര്‍ഷമായി സ്ഥലം എംഎല്‍എ കൂടിയായ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുമ്പാകെ നിരവധി തവണ നാട്ടുകാര്‍ സമീപിച്ചു. അപ്പോഴെല്ലാം ഫണ്ട് വെച്ചിട്ടുണ്ടെന്നും പുനര്‍നിര്‍മാണം നടക്കുമെന്നുള്ള വാഗ്ദാനമാണ് ലഭിച്ചത്.
എന്നാല്‍ പാലത്തിന് ഭരണപക്ഷത്തിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റ എതിര്‍പ്പുമൂലം ഫണ്ട് വകയിരുത്തിയിട്ടില്ലെന്നതാണ് ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തിലാണ് മുക്കൂട് ലീഗ് കമ്മിറ്റി മന്ത്രിയുടെ വാഗ്ദാന ലംഘനത്തിനെതിരെ പ്രക്ഷോഭമാരംഭിച്ചത്. മുക്കൂട് പാലം പരിസരത്ത് നടന്ന സമരം അജാനൂര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത് ഉദ്്ഘാടനം ചെയ്തു. കെകെ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. റിയാസ് മുക്കൂട്, കമാല്‍ മുക്കൂട് സംസാരിച്ചു.
Post a Comment
0 Comments