കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനനുസരിച്ച് മരണ സംഖ്യയും കൂടുകയാണ് ജില്ലയില്‍. ഇന്ന് രാവിലെ മരിച്ച പടന്നക്കാട് സ്വദേശിനിയുടേത് ഉള്‍പ്പടെ എഴുദിവസത്തിനകം നാലു കോവിഡ് മരണമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ശനിയാഴ്ച രാവിലെ പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മരിച്ച പടന്നക്കാട് സ്വദേശിനി നഫീസ (67)യാണ് ഒടുവിലത്തേത്. ജൂലൈ 18ന് ഉപ്പള ഹിദായത്ത് നഗറിലെ നഫീസ (74)യുടെതാണ് ജില്ലയിലെ ആദ്യത്തെ കോവിഡ് മരണം. അണങ്കൂര്‍ പച്ചക്കാട്ടെ ഖൈറുന്നീസ (52) 22നും രാവണേശ്വരത്തെ മാധവന്‍ (67) 23നുമാണ് മരിച്ചത്. മൂവരും പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരിച്ചത്.
ഇരുവരുടെയും രോഗ ഉറവിടം ഇനിയും വ്യക്തമായിട്ടില്ല. അടുത്തൊന്നും പുറത്തെങ്ങും പോവാത്ത ഖൈറുന്നിസയ്ക്ക് രോഗബാധയുണ്ടായത് നാടിനെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഭര്‍ത്താവിന്റെയും മകന്റെയും സ്രവം പരിശോധിച്ചെങ്കിലും നെഗറ്റീവായിരുന്നു.
അതേസമയം ദിനംപ്രതി രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. ഇന്നലെ 106പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ കണക്കാണിത്. കഴിഞ്ഞ ദിവസം 101 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുവരെ ജില്ലയിലെ രോഗം സ്ഥിരീകരിച്ചത് 1226 പേര്‍ക്കാണ്. മൂന്നു നഗരസഭകളിലും 37 പഞ്ചായത്തുകളിലുമായി 529 രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്.
സമ്പര്‍ക്കമടക്കം ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത് കുമ്പള പഞ്ചായത്ത് പരിധിയിലാണ്. 83 പേരാണ് നിലവില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ആസ്പത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 143 കോവിഡ് കേസുകളാണ് കുമ്പള പഞ്ചായത്തില്‍ മൂന്നുഘട്ടങ്ങളിലായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം എട്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചെങ്കളയില്‍ 62, കാസര്‍കോട് നഗരസഭയില്‍ 35, മഞ്ചേശ്വരത്ത് 59, മംഗല്‍പാടിയില്‍ 35, ചെമ്മനാട് 22, മധൂരില്‍ 30 പേരാണ് മറ്റു പഞ്ചായത്തിലുള്ള രോഗികള്‍.
കഴിഞ്ഞ ദിവസം കോവിഡ് രോഗബാധിരുടെ എണ്ണത്തില്‍ നൂറില്‍ താഴെയായിരുന്ന കാസര്‍കോട് നഗരസഭയിലെ രോഗബാധിതരുടെ എണ്ണം 101 ആയി ഉയര്‍ന്നു. നേരത്തെ കുമ്പളയിലും ചെങ്കളയിലും രോഗബാധിതര്‍ നൂറുകവിഞ്ഞിരുന്നു. കുമ്പളയില്‍ 142 ഉം ചെങ്കളയില്‍ 131 ഉം പോസിറ്റീവ് കേസുകളാണ്
ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
Post a Comment
0 Comments