Type Here to Get Search Results !

Bottom Ad

കോവിഡ് പ്രതിസന്ധി: മൂന്നുമാസത്തെ വാടക ഒഴിവാക്കാന്‍ ഉടമകള്‍ തയാറാവണം: യഹ്‌യ തളങ്കര


കാസര്‍കോട് (www.evisionnews.co): കോവിഡ് പ്രതിസന്ധിമൂലം കച്ചവടസ്ഥാപനങ്ങള്‍ തുടര്‍ച്ചയായി അടഞ്ഞുകിടക്കുകയും കച്ചവടം കുറയുകയും ചെയ്ത സാഹചര്യത്തില്‍ മൂന്നു മാസത്തെ വാടക ഒഴിവാക്കണമെന്ന് പ്രമുഖ വ്യവസായിയും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനുമായ യഹ്‌യ തളങ്കര പറഞ്ഞു. ഇവിഷന്റെ കോവിഡാനന്തര കാസര്‍കോട് എന്ന വിഷയത്തില്‍ നടന്ന ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇനിയുള്ള മാസങ്ങളിലും ഇതുമൂലമുള്ള പ്രതിസന്ധികള്‍ വ്യാപാരികളെ പിന്തുടരും. വ്യാപാരികളെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങള്‍ തന്നെ പട്ടിണിയിലായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിമാസം പതിനായിരങ്ങള്‍ കടംവാങ്ങി വാടക കൊടുക്കുന്നത് പലരെയും ആത്മഹത്യയിലേക്കാവും നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

പല കെട്ടിടമുടമകളും സാഹചര്യം മനസിലാക്കി വാടക ഒഴിവാക്കി സഹായിച്ച മാതൃക മറ്റുള്ളവരും പിന്തുടരണമെന്നും വെല്‍ഫിറ്റ് ഗ്രൂപ്പിന്റെ കിഴിലുള്ള കെട്ടിടങ്ങള്‍ക്ക് വാടക ഒഴിവാക്കി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അവസരങ്ങള്‍ ഇനി നമ്മെ തേടിവരുമെന്ന് ഒട്ടും പ്രതീക്ഷിക്കേണ്ട. വ്യക്തികളായിട്ട് വിവിധ മേഖലകളില്‍ അവസരങ്ങള്‍ സൃഷ്ടിക്കണം. അതിനു പുതിയ ചിന്തയുണ്ടാവണം. മനോഭാവം മാറണമെന്ന് യഹിയ തളങ്കര പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad