Type Here to Get Search Results !

Bottom Ad

ഒന്നുകില്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം പോലീസ് അനുസരിക്കണം: അല്ലെങ്കില്‍ തിരിച്ചും: ഇതില്‍ തീരുമാനം വേണമെന്ന് എ അബ്ദുല്‍ റഹ്്മാന്‍


കാസര്‍കോട് (www.evisionnews.co): കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗ്യമായി കലക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ മറവില്‍ പൊലീസ് കര്‍ഫ്യൂ നടപ്പിലാക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പ്രസ്താവിച്ചു. ജില്ലാ കലക്ടര്‍ പറയുന്നു കടകള്‍ തുറന്നിടാന്‍. പൊലീസ് പറയുന്നു കടകള്‍ അടച്ചിടാന്‍. കടകള്‍ തുറന്നവരെ, ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ റോഡിലിറങ്ങുന്നവരെ പൊലീസ് അടിക്കുന്നു. പൊലീസ് അടികൊടുത്തതിന് ശേഷമാണ് കാര്യങ്ങള്‍ അന്വേഷിക്കുന്നത്. ഇതുകാരണം ആര് പറഞ്ഞത് അനുസരിക്കണമെന്നറിയാതെ ജനങ്ങള്‍ നരകയാതന അനുഭവിക്കുന്നു. 

വിശേഷ ദിവസങ്ങളിലെ കച്ചവടം പ്രതീക്ഷിച്ച് കടംവാങ്ങിയും ലോണെടുത്തും സാധനങ്ങള്‍ വാങ്ങി കൂട്ടിയ കച്ചവടക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതരത്തിലാണ് ജില്ലാ ഭരണകൂടവും പൊലീസും പ്രവര്‍ത്തിക്കുന്നത്. നഗരത്തില്‍ പച്ചക്കറി വിതരണം ചെയ്യുന്നയാള്‍ക്ക് കൊറോണ ബാധിച്ചതിന്റെ ഫലമായിട്ടാണ് നഗരം അടച്ചിടുന്ന നടപടി പൊലീസ് സ്വീകരിച്ചത്. മത്സ്യ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് പോലും കൊറോണ ബാധിച്ചിട്ടില്ല. മത്സ്യ മാര്‍ക്കറ്റും ഇല്ലാത്ത പച്ചക്കറി മാര്‍ക്കറ്റും അടച്ചിടാന്‍ പറഞ്ഞ കാര്യങ്ങള്‍ അജ്ഞാതമാണ്. 

ഓരോത്തര്‍ക്കം തോന്നിയ പോലെയാണ് നിര്‍ദേശം നല്‍കുന്നത്. സര്‍ക്കാറിന്റെ ഖജനാവ് വീര്‍പ്പിക്കാനും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലക്ഷങ്ങള്‍ ശമ്പളം നല്‍കാനും പല തരത്തില്‍ നികുതി നല്‍കുന്ന ജനങ്ങളെ തല്ലിചതയ്ക്കുന്നത് ആരുടെ ഉത്തരവായാലും നോക്കി നില്‍ക്കാന്‍ കഴിയില്ല. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം പൊലീസ് അനുസരിക്കണം. അല്ലാത്തപക്ഷം പൊലീസിന്റെ നിര്‍ദേശം ജില്ലാ ഭരണകൂടം അനുസരിക്കണം. കാസര്‍കോട്ട് ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകണം. അല്ലാത്തപക്ഷം കൊറോണ മാനദണ്ഡങ്ങള്‍ ജനങ്ങള്‍ ലംഘിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ജില്ലാ ഭരണകൂടത്തിനും പൊലീസിനും ആയിരിക്കുമെന്ന് അബ്ദുല്‍ റഹ്്മാന്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad