കാസര്‍കോട് (www.evisionnews.co): പൊവ്വല്‍ നെല്ലിക്കാട് ഗ്രീന്‍ വില്ലയിലെ ഷരീഫ് പൊവ്വലിന് കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. വിദ്യാഭ്യാസ വിഭാഗത്തിലാണ് ഡോക്ടറേറ്റ്. സ്‌കൂള്‍ ഓഫ് എജുക്കേഷണലിലെ ഡീന്‍ പ്രൊഫ. ഡോ. മുസ്തഫയുടെ മേല്‍നോട്ടത്തിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.
കേരളത്തിലെ ഓര്‍ഫനേജുകളില്‍ പഠിക്കുന്ന കുട്ടികളുടെ സ്വാഭിമാനം വളര്‍ത്താനും മാനസിക സംഘര്‍ഷം ഒഴിവാക്കാനും ആവശ്യമായ (പിഎസ്എടിഎം) എന്ന ട്രെയിനിംഗ് മോഡലായിരുന്നു ഗവേഷണ കാലയളവില്‍ പൂര്‍ത്തിയാക്കിയത്. കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതില്‍ ഏറ്റവും മുമ്പില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയാണ് ഡോ. ഷരീഫ് പൊവ്വല്‍.
ഇന്ത്യയിലും വിദേശത്തുമായി നിരവധി അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ പത്രമാധ്യമങ്ങളിലും ആനുകാലികങ്ങളിലും സ്ഥിരമായി ഉപരിപഠന മേഖലകളെ കുറിച്ച് കോളം എഴുതാറുണ്ട്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് ഇന്ത്യയുടെ സീനിയര്‍ കരിയര്‍ കൗണ്‍സിലറാണ്. കേരള സര്‍ക്കാറിന്റെ ഹയര്‍ സെക്കന്ററി വകുപ്പിന്റെ കീഴിലുളള കരിയര്‍ ആന്റ് അഡോളസന്‍സ് സെല്ലിന്റെ അധ്യാപകരെ പരിശീലിപ്പിക്കുന്ന റിസോര്‍സ് പേര്‍സണ്‍ കൂടിയാണ്.
2011ല്‍ രാജ്യത്തെ മികച്ച യൂത്ത് പാര്‍ലിമെന്റെറിയനായി തെരഞ്ഞടുത്തിരുന്നു. കൂടാതെ ബിരുദാനന്തര ബിരുദത്തില്‍ ഒന്നാം റാങ്ക് നേടിയിരുന്നു. ഇപ്പോള്‍ ബാംഗ്ലൂരിലെ ക്രിസ്തു ജയന്തി ഓട്ടാണമസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കരിയര്‍ ഗൈഡന്‍സ് ഓണ്‍ലൈനായി നല്‍കാന്‍ 2017 മുതല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ ഗൈഡന്‍സ് ആന്റ് റിസേര്‍ച്ച് ഇന്ത്യ എന്ന പേരില്‍ ഒരു എന്‍ജിഒ സ്ഥാപിച്ചിരുന്നു. പൊവ്വല്‍ മുഹമദ് കുഞ്ഞിയുടേയും മറിയ ദമ്പതികളുടെ മൂത്തമകനാണ്. കണ്ണൂര്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ അസി: പ്രഫസറായി ജോലി ചെയ്യുന്ന ഡോ. ഷരീഫ നൗഫിനയാണ് ഭാര്യയ മുഹമ്മദ് ആദില്‍ ഷരീഫ് ഏക മകനാണ്.
Post a Comment
0 Comments