കാസര്‍കോട് (www.evisionnews.co): ചൗക്കി ശാഖയില്‍ നിന്ന് ജില്ലാ സെക്രട്ടറിയുടെ കുടുംബാധിപത്യം കാരണം രാജിവെച്ചതായി വന്ന വാര്‍ത്ത രാഷ്ട്രീയ ശത്രുക്കള്‍ സൃഷ്ടിച്ചെടുത്ത കല്ലുവെച്ചനുണയാണെന്ന് ഐഎന്‍എല്‍ കാവുഗോളി ചൗക്കി ശാഖാ പ്രസിഡന്റ് മൊയ്തീന്‍ കുന്നില്‍, ജനറല്‍ സെക്രട്ടറി ഹമീദ് പടിഞ്ഞാര്‍, ട്രഷറര്‍ അഹമ്മദ് ചൗക്കി തുടങ്ങിയവര്‍ പറഞ്ഞു.
ചൗക്കിയില്‍ വലിയ രീതിയിലുള്ള മുന്നേറ്റമാണ് പാര്‍ട്ടി നടത്തുന്നത്. കോവിഡ് നാളുകളില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കള്‍ നടത്തിയ ഇടപെടലിന്റെയും ഗള്‍ഫിലും നാട്ടിലും പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനവും ഇടപെടലും വലിയ രീതിയില്‍ അംഗീകാരം നേടിയിരുന്നു. പാര്‍ട്ടി മുന്നോട്ട് പോകുമ്പോള്‍ വെപ്രാളത്തിലായവര്‍ നടത്തുന്ന കള്ളപ്രചാരണം ജനംതിരിച്ചറിയും. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറത്തേയും കുടുംബത്തേയും അപകീര്‍ത്തിപെടുത്തി ലീഗിന്റെ തരംതാഴ്ന്ന രാഷ്ട്രീയ കളി ജനം തിരിച്ചറിയും.
ഇതുവരെ പാര്‍ട്ടിയില്‍ നിന്ന് ആരും രാജിവെച്ചതായി വിവരം ലഭിച്ചിട്ടില്ല. ഇരുപതോളം പേര്‍ രാജിവെച്ചുവെന്ന കള്ളപ്രചാരണ വാര്‍ത്തയോട് മുസ്ലിം ലീഗിന്റെ അണികള്‍ പോലും മുഖംതിരിഞ്ഞ സമീപനമാണ് സ്വീകരിച്ചത്. രാഷ്ട്രീയ ഭേദമന്യേ ജനങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടുന്ന ജനകീയനായ നേതാവിന്റെ കുടുംബത്തെ ചേര്‍ത്ത് നടത്തിയ കള്ളപ്രചാരണത്തില്‍ പ്രതിഷേധിച്ച് പ്രദേശത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ രംഗത്തു വന്നിരിക്കുന്നു. അധികാര കാമംമൂത്തവര്‍ പാര്‍ട്ടിയെ ഉറ്റികൊടുക്കുന്ന തരത്തിലുള്ള കള്ളപ്രചാരണം ജനം തിരിച്ചറിയുമെന്നും നേതാക്കള്‍ പറഞ്ഞു.
Post a Comment
0 Comments