Type Here to Get Search Results !

Bottom Ad

ഹുബ്ലിയില്‍ നിന്നെത്തിയ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി പനി ബാധിച്ച് മരിച്ചു: സ്രവം പരിശോധനക്കയച്ചു

കാസര്‍കോട് (www.evisionnews.co): ഹുബ്ലിയില്‍ നിന്നും ടാക്‌സി കാറില്‍ നാട്ടില്‍ വരുന്നതിനിടെ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി പനി മൂര്‍ച്ഛിച്ചു മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ ബിഎം അബ്ദുല്‍ റഹ്്മാന്‍ (48) ആണ് മരിച്ചത്. ബന്ധുക്കളായ രണ്ടുപേര്‍ക്കൊപ്പം കര്‍ണാടക ഹുബ്ലിയില്‍ നിന്നും കാറില്‍ നാട്ടിലേക്ക് വരികയായിരുന്നു. അബ്ദുല്‍ റഹ്മാന് പനിയുണ്ടായിരുന്നു. 

തലപ്പാടിയില്‍ നിന്ന് ടാക്‌സി കാറില്‍ വീട്ടിലേക്ക് വരുന്നതിനിടെ പനി മൂര്‍ച്ഛിക്കുകയും കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സ്രവം പരിശോധനക്കയച്ചിട്ടുണ്ട്. ഒപ്പം വന്നവരെ ക്വാറന്റീനിലാക്കി. മമ്മിഞ്ഞി- മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: റംല. മക്കള്‍: അര്‍ഷിദ, അഫീഫ, ഹിബ, റാഹില്‍. സഹോദരങ്ങള്‍: മൊയ്തീന്‍, അബൂബക്കര്‍, അബ്ദുല്ല, ഷാഫി, അഷ്‌റഫ്, ബീവി, ആയിഷ, നഫീസ, റുഖിയ.

Post a Comment

0 Comments

Top Post Ad

Below Post Ad