കാസര്‍കോട് (www.evisionnews.co): യൂത്ത് ലീഗ് ചര്‍ളടുക്ക ടൗണ്‍ കൗണ്‍സില്‍ യോഗം നാസര്‍ എരുപ്പക്കട്ടയെ പ്രസിഡന്റായും സത്താര്‍ ചര്‍ളടുക്കയെ ജനറല്‍ സെക്രട്ടറിയായും പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.
ചര്‍ളടുക്ക ലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗം ലീഗ് ടൗണ്‍ കമ്മിറ്റി സെക്രട്ടറി എം ജമാല്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി റഫീഖ് കോളാരി മുഖ്യാതിഥിയായി. എംഎസ്എഫ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് രിഫായി ചര്‍ളടുക്ക, ഷംസു ദാരിമി, യാസര്‍, സാദിഖ് ചര്‍ളടുക്ക, സത്താര്‍ ചര്‍ളടുക്ക സംസാരിച്ചു. റിട്ടേണിങ് ഓഫീസര്‍ യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് ഹൈദര്‍ കുടുപ്പംകുഴി യോഗം നിയന്ത്രിച്ചു.
ഭാരവാഹികള്‍: പ്രസിഡന്റ്: നാസര്‍ വൈ, വൈസ് പ്രസിഡന്റ്: സലീം എംപി, ഷാഫി സിഎച്ച്, നൗഷാദ് എച്ച്, ജനറല്‍ സെക്രട്ടറി: സത്താര്‍ ചര്‍ളടുക്ക, ജോ. സെക്രട്ടറി: നിസാര്‍ സിഎച്ച്, കബീര്‍ എച്ച്, സൈറാസ് എച്ച്, ട്രഷറര്‍: അന്‍വര്‍ കെടി.
Post a Comment
0 Comments