Type Here to Get Search Results !

Bottom Ad

മംഗല്‍പാടി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണം: യൂത്ത് ലീഗ്


ഉപ്പള (www.evisionnews.co): ഗ്രാമ പഞ്ചായത്ത് ഭരണം സ്തംഭിപ്പിക്കുന്ന രീതിയില്‍ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കംവെക്കുകയും ചോദ്യം ചെയ്യുന്ന ജനപ്രതിനിധികളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന മംഗല്‍പാടി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് നേതൃയോഗം ആവശ്യപ്പെട്ടു. 

എംപി, എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളുടെ ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് അനുമതികള്‍ രേഖകള്‍ ആവശ്യമായി വരുന്നുണ്ട്. എന്നാല്‍ മാസങ്ങളോളമായി മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിരന്തരമായി അവധിയില്‍ പോകുകയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നത്. അതിനാല്‍ തന്നെ പാവപ്പെട്ട ജനങ്ങള്‍ക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കാതെ വരികയും വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാതെ വരികയും ചെയ്യുന്നുണ്ട്. ഇതിനെതിരെ ശബ്ദിക്കുന്ന ജനപ്രതിനിധികളെ കള്ളക്കേസില്‍ കുടുക്കി മെമ്പര്‍മാരുടെ വീര്യം കെടുത്താമെന്നത് വ്യാമോഹമാണെന്നും യോഗം കുറ്റപ്പെടുത്തി. 

പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ ബിഎം മുസ്തഫക്കെതിരെ അടിസ്ഥാനരഹിതമായ പരാതിയെ ശക്തമായി നേരിടുമെന്നും യൂത്ത് ലീഗ് നേതൃയോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് എ മുഖ്താര്‍ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് ദണ്ഡഗോളി സ്വാഗതം പറഞ്ഞു. ജില്ലാ യൂത്ത് ലീഗ് ട്രഷറര്‍ യൂസഫ് ഉളുവാര്‍, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി അസീസ് കളത്തൂര്‍, എംപി ഖാലിദ് ഹനീഫ് സീതാംഗോളി സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad