കാസര്‍കോട് (www.evisionnews.co): തെളിവെടുപ്പിന് കൊണ്ടുവരുന്നതിനിടെ പൊലീസ് വലയംഭേദിച്ച് കാസര്‍കോട് കസബ ഹാര്‍ബറിന് സമീപം കടലില്‍ ചാടിയ പോക്‌സോ പ്രതിയെ ഒരാഴ്ച കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതി കൂഡ്ലു കാളിയങ്കാട്ടെ മഹേഷ്(29) തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ മഹേഷ് പൊലീസുകാരെ തള്ളിയിട്ട് ജീപ്പില്‍ നിന്നിറങ്ങി ഓടി കടലില്‍ ചാടിയത്. കൈവിലങ്ങുമായാണ് മഹേഷ് കടലിലേക്ക് എടുത്തു ചാടിയത്.
അന്നു മുതല്‍ കോസ്റ്റല്‍ പൊലീസും കാസര്‍കോട് പൊലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തി. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്ന് മുങ്ങല്‍ വിദഗ്ധരെത്തി തിരച്ചില്‍ നടത്തി. മഹേഷ് ചാടിയ ഭാഗത്തും സമീപങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കുളിമുറി ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കേസിലാണ് മഹേഷിനെ അറസ്റ്റ്് ചെയ്തത്. മൊബൈല്‍ ഫോണ്‍ കടപ്പുറത്ത് ഒളിച്ചുവെച്ചതായി മൊഴിയുടെ അടിസ്ഥാനത്തിലാണ് മഹേഷിനെ പൊലീസ് കടപ്പുറത്ത് എത്തിച്ചത്. എന്നാല്‍ ജീപ്പില്‍ നിന്നിറക്കവെ പ്രതി ഓടി കടലിലേക്ക് എടുത്തുചാടിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. എ്ന്നാല്‍ സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചോ എന്ന് അന്വേഷിക്കാന്‍ മൂന്നു ഡിവൈഎസ്പിമാര്‍ നടത്തിയ അന്വേഷണവും എവിടെയും എത്തിയില്ല. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം സുനില്‍ കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് മൂന്നുതലത്തില്‍ അന്വേഷണത്തിന് നിര്‍ദേശമുണ്ടായത്.
Post a Comment
0 Comments