Type Here to Get Search Results !

Bottom Ad

വിദ്യാത്ഥികള്‍ ദുരിതം തിന്നുമ്പോഴും എസ്എഫ്‌ഐ രാഷ്ട്രീയ ക്വാറന്റീനില്‍: ഇര്‍ഷാദ് മൊഗ്രാല്‍


ഉപ്പള (www.evisionnews.co): പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കാണാതായ ഉത്തരകടലാസുകള്‍ കണ്ടെത്താതെ സര്‍ക്കാര്‍ കാട്ടുന്ന വിദ്യാര്‍ത്ഥി വഞ്ചനക്കെതിരെ എംഎസ്എഫ് മഞ്ചേശ്വരം മണ്ഡലം ഉപ്പളയില്‍ നടത്തിയ പ്രതിഷേധം ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. 

യുഡിഎഫ് ഭരണകാലത്ത് വിദ്യാഭ്യാസ മന്ത്രി തുമ്മിയാല്‍ പോലും അക്രമ സമരങ്ങളുമായി വരുന്ന എസ്എഫ്‌ഐ ഗുരുതരമായ വിദ്യാഭ്യാസ പ്രശ്‌നങ്ങളുണ്ടായിട്ട് പോലും പ്രതികരിക്കാത്തത് സിപിഎം, എസ്എഫ്‌ഐയെ ക്വാറന്റീനില്‍ അടച്ചത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. 

മണ്ഡലം പ്രസിഡന്റ് സവാദ് അംഗഡിമൊഗര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഫാസി കോട്ട, ജില്ലാ വൈസ് പ്രസിഡന്റ് സഹദ് അംഗടിമൊഗര്‍, ജംഷീര്‍ മൊഗ്രാല്‍, റഹിം പള്ളം, സവാസ് കയ്യര്‍കട്ട നമീസ് കുതുകോട്ടി, ഉനൈസ് ബായാര്‍, നിസാം വടകര, മുര്‍ഷിദ് മൊഗ്രാല്‍, ഹാഫില്‍ ബായാര്‍, സഫ്രാസ് ബന്തിയോട്, റമീസ് ബായാര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad