മംഗളൂരു (www.evisionnews.co): മംഗളൂരു നോര്‍ത്ത് എംഎല്‍എ ഭരത് ഷെട്ടിക്കും കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെ ഇന്നലെ സമൂഹിക മാധ്യമത്തിലൂടെയാണ് രോഗം പോസിറ്റീവായ വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പൊതുപരിപാടികളില്‍ പങ്കെടുത്ത അദ്ദേഹവുമായി നിരവധി പേര്‍ സമ്പര്‍ക്കത്തിലായിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.
കര്‍ണാടകയില്‍ ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 1502 പേര്‍ക്ക് ഇതോടെ ആകെ രോഗ ബാധിതര്‍ പതിനെട്ടായിരം കടന്നു. മരണ സംഖ്യയും സംസ്ഥാനത്ത വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ പത്തൊമ്പതുപേര്‍ മരിച്ചതോടെ ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 272 ആയി.
Post a Comment
0 Comments