കാസര്‍കോട്: ചെമ്മനാട് പഞ്ചായത്തിലെ ചട്ടഞ്ചാലില്‍ പച്ചക്കറി വ്യാപാരിക്കും തൈര സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പഞ്ചായത്തിലെ അഞ്ചുവാര്‍ഡുകള്‍ ഒരാഴ്ചത്തേക്ക് പൂര്‍ണമായും അടച്ചിടും. ചട്ടഞ്ചാല്‍, പൊയിനാച്ചി, ബെണ്ടിച്ചാല്‍ ഉള്‍പ്പടെ 7,8,9,10,11 വാര്‍ഡുകളാണ് അടച്ചിടുക. പ്രദേശങ്ങളിലെ എല്ലാ വിഭാഗം കടകളും മറ്റു സ്ഥാപനങ്ങളും ഇനി ഒരറിയിപ്പ് വരെ അടച്ചിടണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, സെക്രട്ടറി ദേവദാസ്, മേല്‍പറമ്പ് സിഐ ബെന്നിലാലു എന്നിവര്‍ അറിയിച്ചു.
Post a Comment
0 Comments