2015-16 ലെ യൂണിയൻ മധുരയ്ക്ക് എയിംസ് അനുവദിച്ചത്. 2018 ൽ പ്രവർത്തി ആരംഭിച്ചു. മധുരയിലെ തോപ്പൂരിലാണ് 1500 കോടി രൂപ ചെലവഴിച്ച് 200 ഏക്കറില്‍ എയിംസ് സ്ഥാപിക്കുന്നത്. 750 കിടക്കകളുള്ള എയിംസില്‍ 100 എംബിബിഎസ് സീറ്റുകളും 60 നഴ്‌സിങ് സീറ്റുകളും ഉണ്ടാകും. റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, മെച്ചപ്പെട്ട റോഡ് സൗകര്യങ്ങള്‍ എന്നിവ പരിഗണിച്ചാണ് മധുരയില്‍ എയിംസ് അനുവദിച്ചത്. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്കു മധുരയിലേക്കു ട്രെയിന്‍, ബസ് സൗകര്യമുണ്ട്. മധുര വിമാനത്താവളത്തില്‍ നിന്നും റെയില്‍വേ സ്റ്റേഷനില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരെയാണ് തോപ്പൂര്‍.
ആറുവര്‍ഷം മുമ്പ് അനുവദിച്ച ആള്‍ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍സയന്‍സ് (എയിംസ്) കേരളത്തിന് ഇന്നും ഒരു വാഗ്ദാനമാണ്. കുടിവെള്ളവും റോഡുമുള്ള ഇരുനൂറേക്കര്‍ നല്‍കിയാല്‍ എയിംസ് നല്‍കാമെന്നായിരുന്നു കേന്ദ്രത്തിന്റെ വാഗ്ദാനം. കഴിഞ്ഞ സര്‍ക്കാര്‍ തിരുവനന്തപുരത്തും കോട്ടയത്തും എറണാകുളത്തും കോഴിക്കോട്ടും സ്ഥലംകണ്ടെത്തിയിരുന്നു. പിന്നെ എയിംസിനായി ജില്ലകളുടെ പിടിവലിയായിരുന്നു. നാലു സ്ഥലങ്ങളുടെ പട്ടിക കിട്ടിയപ്പോള്‍ റവന്യൂ രേഖകള്‍, റോഡ്-റെയില്‍-വ്യോമ കണക്ടിവിറ്റി അടക്കം നൂറുചോദ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചു. ജില്ലാകളക്ടര്‍മാര്‍ വിശദമായ റിപ്പോര്‍ട്ട് കേന്ദ്രആരോഗ്യ സെക്രട്ടറിക്ക് സമര്‍പ്പിച്ചെങ്കിലും അനക്കമുണ്ടായില്ല. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ കേരളത്തിന് എയിംസ് പരിഗണനയില്ലെന്നും അറിയിച്ചു.
കേന്ദ്രമന്ത്രിയായിരുന്ന ജെ.പി നദ്ദയെ കണ്ട് കേരളത്തില്‍ എയിംസിന്റെ ആവശ്യകത മുഖ്യമന്ത്രി പിണറായി വിജയന്‍ ധരിപ്പിച്ചു. കോഴിക്കോട് കിനാലൂരില്‍ കെ.എസ്.ഐ.ഡി.സിയുടെ പക്കലുള്ള 200ഏക്കര്‍ വിട്ടുനല്‍കാമെന്ന് രേഖാമൂലം അറിയിച്ചു. സമ്മര്‍ദ്ദത്തിനൊടുവില്‍ ബഡ്ജറ്റില്‍ തുക വകയിരുത്തുമെന്ന ഉറപ്പുകിട്ടിയെങ്കിലും നദ്ദ മന്ത്രിപദമൊഴിഞ്ഞതോടെ എല്ലാം പഴയപടിയായി. പിന്നീട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സംഘം ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് തെലങ്കാനയിലും എയിംസ് അനുവദിച്ചു
Post a Comment
0 Comments