എല്ലാവരും ഓണ്‍ലൈന്‍ ക്ലാസിലാണ്. ഈ ക്ലാസ് വീക്ഷിക്കുന്നതിന് പല കുട്ടികള്‍ക്കും പ്രയാസങ്ങളൊന്നുമില്ല. എന്നാല്‍ ചില രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ക്ലാസ് വീക്ഷിക്കുന്നതിന് സ്വാഭാവിക പ്രയാസങ്ങളുണ്ട്. എങ്കിലും അവ പരിഹരിക്കാന്‍ മദ്രസാ- റെയ്ഞ്ച് ഭാരവാഹികള്‍ പ്രയത്‌നം നടത്തുന്നുണ്ട്.(www.evisionnews.co)
ഓണ്‍ലൈന്‍ ക്ലാസിലെ കുട്ടികളുടെ ഹാജറും അവരുടെ അസൈന്‍മെന്റും പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി മിക്ക ഉസ്താദുമാരും ഒപ്പമുണ്ട്. ഓണ്‍ലൈന്‍ ക്ലാസിന്റെ ഫലപ്രാപ്തിക്ക് വേണ്ടി ഉസ്താദുമാര്‍ കാണിക്കുന്ന ജാഗ്രതയും അവരുടെ ഇപ്പോഴത്തെ അധ്വാനവും മനസിലാക്കിയ ഭൂരിപക്ഷം കമ്മിറ്റിക്കാരും അവര്‍ക്ക് കൃത്യമായി ശമ്പളം കൊടുത്ത് അവരെ കൂടെ നിര്‍ത്തുന്നു. എന്തു പ്രതിസന്ധി വന്നാലും ദീനീ രംഗം ക്ഷീണിക്കരുത് എന്ന് നിര്‍ബന്ധബുദ്ധിയുള്ളവരാണവര്‍.
ചില കമ്മിറ്റിക്കാരാകട്ടെ സാമ്പത്തിക പ്രതിസന്ധി കാരണം ഉസ്താദുമാരുടെ ശമ്പളം പകുതിയാക്കി. മറ്റു ചിലരാകട്ടെ ഒന്നും കൊടുത്തില്ല. വേറെ ചില മാനേജ്‌മെന്റുകള്‍ ഒരു മുഴം നീട്ടിയെറിഞ്ഞ് നേരത്തെ തന്നെ ഉസ്താദുമാരെ പിരിച്ചുവിട്ടു. ശമ്പളം കിട്ടാത്തവരും പിരിച്ചുവിടപ്പെട്ടവരും പിരിഞ്ഞു പോന്നവരും എന്തു ചെയ്യും.?(www.evisionnews.co)
ഉപജീവനത്തിനായി അവരില്‍ ചിലര്‍ ഓട്ടോ ഓടിക്കാന്‍ പോയി.ചിലര്‍ റോഡരികില്‍ കച്ചവടത്തിലാണ്. മറ്റു ചിലര്‍ കാട് വെട്ടാനും വാര്‍പ്പു പണിക്കും പോയിത്തുടങ്ങി. ഇപ്പറഞ്ഞതെല്ലാം സ്വാഭാവികമല്ലേ? എന്നായിരിക്കും ഇത് വായിക്കുന്നവരുടെ ചോദ്യം.. ശരിയാണ്. പക്ഷേ,...... കോവിഡ് കാലം കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ ക്ലാസ് നിര്‍ത്തും. മദ്രസകള്‍ തുറക്കും. കുട്ടികള്‍ പഠിക്കാനെത്തും.
അന്നേരം, ഓട്ടോറിക്ഷ ഓടിക്കാന്‍ പോയവരും വാര്‍പ്പുപണിക്ക് പോയവരും തിരിച്ചുവരുമോ?(www.evisionnews.co) സാധ്യത കുറവാണ്. കാരണം? ദിവസം 210 രൂപ കിട്ടുന്ന അധ്യാപനത്തേക്കാള്‍ നല്ലത് അറുന്നൂറ് കിട്ടുന്ന ഓട്ടോ ഓടിക്കലും എണ്ണൂറ് കിട്ടുന്ന സെന്‍ട്രിംഗുമാണെന്ന് തിരിച്ചറിഞ്ഞാല്‍....!
ഈ മേഖല- ദീനീ പഠനരംഗം നിറം മങ്ങുമോ എന്ന് പേടിക്കേണ്ടിയിരിക്കുന്നു. ബഹുമാന്യ ഉസ്താദുമാരെ ഈ രംഗത്തു പിടിച്ചുനിര്‍ത്തുക തന്നെയാണ് പരിഹാരം. പിടിച്ചു നിര്‍ത്തേണ്ടത് നാം രക്ഷിതാക്കളുടെ ആവശ്യമാണ്. മദ്രസകളുടെ അനിവാര്യതയാണ്. നമ്മുടെ കുഞ്ഞുങ്ങളുടെ ഇഹപര വിജയത്തിന് അത്യാവശ്യമാണ്.(www.evisionnews.co)
കമ്മിറ്റിക്കാര്‍ ഉസ്താദുമാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ വേണ്ടത് ചെയ്യട്ടെ. ബലി പെരുന്നാളിനോടനുബന്ധിച്ച് ഉസ്താദുമാര്‍ക്ക് ഭക്ഷ്യക്കിറ്റുകളും വസ്ത്രവും നല്‍കാന്‍ ശ്രമിക്കട്ടെ. രക്ഷിതാക്കളോടും നാട്ടിലെ ഉദാരമതികളോടും ഇക്കാര്യം ബോധ്യപ്പെടുത്തേണ്ട ബാധ്യത മാനേജ് മെന്റുകള്‍ക്കുണ്ട്. സമസ്തയുടെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമുണ്ട്.
മൊയ്തീന്‍ കൊല്ലമ്പാടി
(മദ്രസ മാനേജ്‌മെന്റ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി)