തിരുവനന്തപുരം (www.evisionnews.co): അന്താരാഷ്ട്ര ബന്ധങ്ങളുള്ള സ്വര്‍ണ്ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ ഒമ്പതിന് സംസ്ഥാന വ്യാപകമായി യുഡിഎഫ്. പഞ്ചായത്ത്തല ധര്‍ണ നടത്തുമെന്ന് കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചു. അതോടൊപ്പം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാരിന്റെ പരാജയം, പ്രവാസികളോടുള്ള നിഷേധാത്മക നിലപാട്, പെട്രോള്‍- ഡീസല്‍ വിലവര്‍ദ്ധന എന്നീ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചാണ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചിരിക്കുന്നത്. പൂര്‍ണമായും കോവിഡിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ധര്‍ണ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments