ദേശീയം (www.evisionnews.co): രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നു. ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനയാണ് ഉണ്ടാവുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,148 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 2,26,947 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,59,860 പേര്‍ രോഗമുക്തരായിട്ടുണ്ട്. 24 മണിക്കൂറിനിടെ 434 കോവിഡ് മരണവുമുണ്ടായി.
1,80,298 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ മരണം 8000 കടന്നു. 94,049 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1264 മരണവും റിപ്പോര്‍ട്ട് ചെയ്തു. 89,802 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഡല്‍ഹിയില്‍ 2803 പേരാണ് മരിച്ചത്. 33,232 പേര്‍ക്ക് രോഗം കണ്ടെത്തിയ ഗുജറാത്തില്‍ 2803 പേരാണ് മരിച്ചത്.
Post a Comment
0 Comments