Type Here to Get Search Results !

Bottom Ad

കാസര്‍കോട് ആദ്യ കോവിഡ് മരണം: മരിച്ചത് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ 48കാരന്‍

കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലയില്‍ ആദ്യ കോവിഡ് മരണം. കര്‍ണാടക ഹുബ്ലിയില്‍ നിന്നും ടാക്‌സി കാറില്‍ നാട്ടിലെത്തിയ മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ ബിഎം അബ്ദുല്‍ റഹ്്മാനാ (48)ണ് കോവിഡ് സ്ഥിരീകരിച്ചത്. 

ദീര്‍ഘകാലമായി ഹുബ്ലിയില്‍ വ്യാപാരിയായിരുന്ന അബ്ദുല്‍ റഹ്മാന്‍ ബന്ധുക്കളായ രണ്ടുപേര്‍ക്കൊപ്പം തിങ്കളാഴ്ച രാത്രിയാണ് കര്‍ണാടക ഹുബ്ലിയില്‍ നിന്നും കാറില്‍ നാട്ടിലേക്ക് വന്നത്. വരുമ്പോള്‍ തന്നെ അബ്ദുല്‍ റഹ്മാന് പനിയുണ്ടായിരുന്നു. 

തലപ്പാടിയില്‍ നിന്ന് ടാക്‌സി കാറില്‍ വീട്ടിലേക്ക് വരുന്നതിനിടെ പനി മൂര്‍ച്ഛിക്കുകയും കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആസ്പത്രിയില്‍ വച്ച് പരിശോധിച്ചപ്പോള്‍ പ്രാഥമിക ഫലം കോവിഡ് പോസ്റ്റീവായിരുന്നു. തുടര്‍ന്ന് സ്രവം പെരിയയിലെ കോവിഡ് ലാബിലേക്ക് അയക്കുകയായിരുന്നു. 

ആദ്യ പരിശോധനാഫലം പോസിറ്റീവായതോടെ ജനറല്‍ ആസ്പത്രിയിലെ നാല് ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടെ വന്ന രണ്ടു ബന്ധുക്കളെയും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിധേയമായി മൃതദേഹം മറവുചെയ്യും.

കാസർകോട് ജില്ലയിൽ ആദ്യ കോവിഡ് മരണം: മരിച്ചത് മൊഗ്രാൽ പുത്തൂർ സ്വദേശി

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ആദ്യ കോവിഡ് മരണം. കര്‍ണാടക ഹുബ്ലിയില്‍ നിന്നും ടാക്‌സി കാറില്‍ നാട്ടിലെത്തിയ മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ ബിഎം അബ്ദുല്‍ റഹ്്മാനാ (48)ണ് കോവിഡ് സ്ഥിരീകരിച്ചത്.

ദീര്‍ഘകാലമായി ഹുബ്ലിയില്‍ വ്യാപാരിയായിരുന്ന അബ്ദുല്‍ റഹ്മാന്‍ ബന്ധുക്കളായ രണ്ടുപേര്‍ക്കൊപ്പം തിങ്കളാഴ്ച രാത്രിയാണ് കര്‍ണാടക ഹുബ്ലിയില്‍ നിന്നും കാറില്‍ നാട്ടിലേക്ക് വന്നത്. വരുമ്പോള്‍ തന്നെ അബ്ദുല്‍ റഹ്മാന് പനിയുണ്ടായിരുന്നു.

തലപ്പാടിയില്‍ നിന്ന് ടാക്‌സി കാറില്‍ വീട്ടിലേക്ക് വരുന്നതിനിടെ പനി മൂര്‍ച്ഛിക്കുകയും കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. ആസ്പത്രിയില്‍ വച്ച് പരിശോധിച്ചപ്പോള്‍ പ്രാഥമിക ഫലം കോവിഡ് പോസ്റ്റീവായിരുന്നു. തുടര്‍ന്ന് സ്രവം പെരിയയിലെ കോവിഡ് ലാബിലേക്ക് അയക്കുകയായിരുന്നു.

ആദ്യ പരിശോധനാഫലം പോസിറ്റീവായതോടെ ജനറല്‍ ആസ്പത്രിയിലെ നാല് ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടെ വന്ന രണ്ടു ബന്ധുക്കളെയും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിധേയമായി മൃതദേഹം മറവുചെയ്യും.

മൂന്നാം ഘട്ടത്തിൽ ഇതുവരെ 355 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 134 പേരാണ് ചികിത്സയിലുള്ളത്.
രണ്ടാം ഘട്ടം വരെ ജില്ലയിൽ 178 പേരായിരുന്നു രോഗബാധിതർ. മെയ് 10 ഒടെ 178 പേരും രോഗമുക്തി നേടിയിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്ത കാസർകോട് ജില്ലയിൽ മൂന്നു ഘട്ടങ്ങളിലായി ഇതുവരെ 533 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സാമൂഹ്യ വ്യാപന ഭീതി ഏറെയുണ്ടായിരുന്ന കാസർകോട്ട്  ഇതാദ്യമാണ് കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad