Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് 211പേര്‍ക്ക് കോവിഡ്: 201 രോഗമുക്തി, കാസര്‍കോട് 7പേര്‍ക്ക് കൂടി രോഗബാധ



ഇന്ന് ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നെത്തിയതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. ജൂണ്‍ 19 ന് ദുബായില്‍ നിന്നെത്തിയ 60 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി, കുവൈത്തില്‍ നിന്നെത്തിയ 38 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി (അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്) എന്നിവര്‍ക്കും ജൂണ്‍ 24 ന് ഖത്തറില്‍ നിന്നെത്തിയ 27 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 28 ന് ദുബായില്‍ നിന്നു വന്ന 25 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി( ജി എച്ച് തലശേരി), ജൂണ്‍ 30 ന് മസ്‌കറ്റില്‍ നിന്നെത്തിയ 31 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി( എം സി എച്ച് പരിയാരം), ജൂണ്‍ 30 ന് ഒമാനില്‍ നിന്നു വന്ന 55 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി (ജി എച്ച് തലശ്ശേരി), ജൂണ്‍ 30 ന് സൗദിയില്‍ നിന്ന് വന്ന 29 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി (കോഴിക്കോട് സി സി സി) എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

13 പേര്‍ക്ക് കോവിഡ് നെഗറ്റീവായി 
കാസര്‍കോട് മെഡിക്കല്‍ കോളേജ്, പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രം, പരിയാരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സയിലുണ്ടായിരുന്ന 13 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. 

പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രോഗമുക്തി നേടിയവര്‍ 
കുവൈത്തില്‍ നിന്നെത്തി ജൂണ്‍ നാലിന് കോവിഡ് സ്ഥിരീകരിച്ച 25 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി, ദുബായില്‍ നിന്നെത്തി ജൂണ്‍ എട്ടിന് കോവിഡ് സ്ഥിരീകരിച്ച 42 വയസുള്ള നീലേശ്വരം നഗരസഭ സ്വദേശി, മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ 12 ന് രോഗം സ്ഥിരീകരിച്ച 44 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശിനി, ജൂണ്‍ 14 ന് രോഗം സ്ഥിരീകരിച്ച 58 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശി, മസ്‌കറ്റില്‍ നിന്നു വന്ന് ജൂണ്‍ 21 ന് കോവിഡ് സ്ഥിരീകരിച്ച 26 വയസുള്ള വോര്‍ക്കാടി പഞ്ചായത്ത് സ്വദേശിനി

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവര്‍ 
ജൂണ്‍ 19 ന് കോവിഡ് സ്ഥിരീകരിച്ച 58 വയസുള്ള മീഞ്ച പഞ്ചായത്ത് സ്വദേശി, 59 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 21 ന് കോവിഡ് സ്ഥിരീകരിച്ച മംഗല്‍പാടി പഞ്ചായത്തിലെ ഏഴ് വയസുള്ളകുട്ടി (എല്ലാവരും മഹാരാഷ്ട്രയില്‍ നിന്നെത്തിയവര്‍), ജൂണ്‍ 20 ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള കാറഡുക്ക പഞ്ചായത്ത് സ്വദേശി, ജൂണ്‍ 21 ന് കോവിഡ് സ്ഥിരീകരിച്ച 38 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി( ഇരുവരും ദുബായില്‍ നിന്നെത്തിയവര്‍), ജൂണ്‍ 20 ന് കോവിഡ് സ്ഥിരീകരിച്ച 30 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി, ജൂണ്‍ 21 ന് രോഗം സ്ഥിരീകരിച്ച 44 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി (ഇരുവരും കുവൈത്തില്‍ നിന്നെത്തിയവര്‍)

പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയ ആള്‍ 
കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 20 ന് കോവിഡ് പോസിറ്റീവായ 47 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് നെഗറ്റീവായത്




Tags

Post a Comment

0 Comments

Top Post Ad

Below Post Ad