Type Here to Get Search Results !

Bottom Ad

ബലിപെരുന്നാള്‍ നിസ്‌കാരത്തില്‍ 100പേര്‍ മാത്രം: ഈദ് ഗാഹുകള്‍ വേണ്ട, ബലി നല്‍കുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധം

കേരളം (www.evisionnews.co): സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബലിപെരുന്നാള്‍ ചടങ്ങുകള്‍ കര്‍ശന നിബന്ധനകള്‍ പാലിച്ച് ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി. ആഘോഷങ്ങള്‍ പരമാവധി ഒഴിവാക്കി നിര്‍ബന്ധിത ചടങ്ങുകള്‍ മാത്രമേ നടത്താന്‍ പൂടുള്ളൂ. പിന്തുണ അഭ്യര്‍ത്ഥിച്ച്് മുസ്്‌ലിം മതനേതാക്കളുമായി മുഖ്യമന്ത്രി വിഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

അനുകൂല നിലപാടാണ് നേതാക്കള്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചുമാത്രമെ ചടങ്ങുകള്‍ നടത്തുക, ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി നിര്‍ബന്ധിത ചടങ്ങുകള്‍ മാത്രമാണ് നടത്തുക, ഈദ് ഗാഹ് ഉണ്ടായിരിക്കില്ല തുടങ്ങിയ കാര്യങ്ങളില്‍ നേതാക്കള്‍ ഉറപ്പ് നല്‍കി. ഇതുവരെ തുറക്കാത്ത പള്ളികള്‍ അതേനില തുടരുമെന്നും നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

പൊതുസ്ഥലങ്ങളില്‍ ഈദ് ഗാഹ് സംഘടിപ്പിക്കാന്‍ പാടില്ലെന്നും പള്ളികളില്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പരമാവധി 100 പേര്‍ മാത്രമെ പാടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബലിപെരുന്നാളുമായി ബന്ധപ്പെട്ട് നടക്കുന്ന ബലികര്‍മങ്ങളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണം. നഗരപ്രദേശങ്ങളിലെ പള്ളികളില്‍ അപരിചിതര്‍ വരാതെ ശ്രദ്ധിക്കണം. മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad