നീലേശ്വരം (www.evisionnnews.co): നീലേശ്വരം എന്‍കെബിഎം സഹകരണ ആശുപത്രിയിലെ വനിതാ ഡോക്ടര്‍, സ്റ്റാഫ് നഴ്‌സും ഉള്‍പ്പടെ നാലു ജീവനക്കാര്‍ക്ക് കോവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചതോടെ കൂടുതല്‍ പേരെ പരിശോധനക്ക് വിധേയമാക്കും. ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യന് പോസ്റ്റിവായതിനെ തുടര്‍ന്നാണ് ജീവനക്കാരായ പതിനഞ്ചുപേരുടെ സ്രവം പരിശോധിച്ചത്.
ചിറപ്പുറം ആലിന്‍കീഴിലെ വനിതാ ഡോക്ടര്‍, കാലിച്ചാനടുക്കം സ്വദേശിനിയായ സ്റ്റാഫ് നഴ്സ്, ബങ്കളത്തെ ഫാര്‍മസിസ്റ്റ്, മയ്യിച്ചയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ ഇനി ഒരു ഡോക്ടര്‍ അടക്കം നാലുപേര്‍ കൂടി പരിശോധന നടത്താനുണ്ട്. നേരത്തെ സ്രവം നല്‍കിയ സ്റ്റാഫ് നഴ്സിന്റെ പരിശോധനാഫലവും അറിയാനുണ്ട്.
ഇതോടെ കഴിഞ്ഞ 10 ദിവസത്തിനിടെ ആസ്പത്രിയില്‍ ചികിത്സ തേടിയവരും കൂട്ടിരുന്നവരും രോഗികളെ സന്ദര്‍ശിച്ചവരും ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെപി ജയരാജന്‍ നിര്‍ദ്ദേശിച്ചു. അതേസമയം നീലേശ്വരം ആനച്ചാലില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കോട്ടപ്പുറം മദ്രസയില്‍ ക്വാറന്റീനില്‍ കഴിയുന്ന 13 പേരില്‍ വ്യാഴാഴ്ച പരിശോധനക്ക് വിധേയരായ മൂന്നുപേരുടെ ഫലം നെഗറ്റീവാണ്.
Post a Comment
0 Comments