Type Here to Get Search Results !

Bottom Ad

കാസര്‍കോട് 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം അഞ്ചു പേരുടെ ഉറവിടം അറിയില്ല: ജില്ലയില്‍ രോഗികള്‍ 395 ആയി


കാസര്‍കോട്: (www.evisionnews.co) കാസര്‍കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചതില്‍ 11 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ അഞ്ചുപേരുടെ ഉറവിടം അറിവായിട്ടില്ല. എട്ടുപേര്‍ വിദേശത്ത് നിന്നുവന്നവരും ഒമ്പതുപേര്‍ അന്യസംസ്ഥാനത്ത് നിന്ന് എത്തിയവരുമാണ് മറ്റു രോഗികള്‍. പത്തുപേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ നിലവിലുള്ള രോഗികളുടെ എണ്ണം 395 ആയി.

ഇന്നലെ 28പേര്‍ക്ക്
കൂടി കോവിഡ്
11 സമ്പര്‍ക്കം; അഞ്ചുപേരുടെ ഉറവിടം അറിയില്ല
കാസര്‍കോട്: ജില്ലയില്‍ ഇന്നലെ 28പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും എട്ടുപേര്‍ വിദേശത്ത് നിന്നെത്തിയവരും ഒമ്പതുപേര്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്നവരുമാണെന്ന് ഡിഎംഒ ഡോ എവി രാംദാസ് അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗംബാധിച്ച അഞ്ചുപേര്‍ക്ക് എവിടെ നിന്ന് രോഗം എത്തിയെന്ന് അറിയില്ല.
ഇന്നലെ 11പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ നിലവിലെ രോഗികളുടെ എണ്ണം 395ആയി. ജില്ലയില്‍ ആകെ രോഗബാധിതരുടെ എണ്ണം 932ആയി. മൂന്നാംഘട്ടത്തില്‍ മാത്രം ഇതുവരെ 536പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നാംഘട്ടത്തില്‍ സമ്പര്‍ക്കത്തിലൂടെ 274പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 15ശതമാനത്തോളം പേരുടെ ഉറവിടം ലഭ്യമായിട്ടില്ല.

സമ്പര്‍ക്കം
മീഞ്ച പഞ്ചായത്തിലെ 40 കാരന്‍ (ഉറവിടം ലഭ്യമല്ല), കാറഡുക്ക പഞ്ചായത്തിലെ 34 കാരന്‍ (ഉറവിടം ലഭ്യമല്ല), തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 47 കാരന്‍ (പിതാവിന്റെ സര്‍ജറിക്കായി എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ 14 ദിവസം ഉണ്ടായിരുന്നു. ട്രെയിനില്‍ 18 നാട്ടിലെത്തി), മംഗല്‍പാടി പഞ്ചായത്തിലെ 31 കാരന്‍ (ഉറവിടം ലഭ്യമല്ല), കുമ്പള പഞ്ചയാത്തിലെ നാല് വയസുള്ള ആണ്‍കുട്ടി (പ്രാഥമിക സമ്പര്‍ക്കം),
കാസര്‍കോട് നഗരസഭയിലെ 48കാരി (ഉറവിടം ലഭ്യമല്ല), 47കാരന്‍ (കാസര്‍കോട് പുതിയ സ്റ്റാന്റിലെ സ്പോര്‍ട് ഷോപ്പ് ജീവനക്കാരന്‍), ഇദ്ദേഹത്തിന്റെ ഭാര്യ 38കാരി, പനത്തടി പഞ്ചായത്തിലെ 56 കാരി (പ്രാഥമിക സമ്പര്‍ക്കം), ഇവരുടെ മകനായ 22 കാരന്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ ഒരു വയസുള്ള ആണ്‍കുട്ടി (പ്രാഥമിക സമ്പര്‍ക്കം)

വിദേശം
ജൂലൈ ആറിന് ഖത്തറില്‍ നിന്നുവന്ന നീലേശ്വരം നഗരസഭയിലെ 34കാരന്‍, വേര്‍ക്കാടി പഞ്ചായത്തിലെ 36കാരന്‍, സൗദിയില്‍ നിന്ന് ജൂലൈ 10ന് വന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 37 കാരന്‍, ജൂലൈ 11ന് വന്ന എന്‍മകജെ പഞ്ചായത്തിലെ 52കാരന്‍, ദുബൈയില്‍ നിന്ന് ജൂണ്‍ 29ന് വന്ന 22കാരന്‍, ജൂലൈ മൂന്നിന് വന്ന 28കാരി (ഇരുവരും ബളാല്‍ പഞ്ചായത്തിലുള്ളവര്‍), ജൂണ്‍ 21ന് വന്ന ചെമ്മനാട് പഞ്ചായത്തിലെ 43കാരന്‍, അബുദാബിയില്‍ നിന്ന് ജൂണ്‍ 27ന് വന്ന പള്ളിക്കര പഞ്ചായത്തിലെ 45കാരന്‍

കര്‍ണാടക, ജമ്മു
ജൂലൈ 15ന് വന്ന മടിക്കൈ പഞ്ചായത്തിലെ 50 കാരന്‍ (ഹാസന്‍, കര്‍ണ്ണാടക), ജമ്മുവില്‍ നിന്നെത്തിയ ബളാല്‍ പഞ്ചായത്തിലെ 29 കാരന്‍, ജൂലൈ നാലിന് മൈസൂരില്‍ നിന്നുവന്ന ബളാല്‍ പഞ്ചായത്തിലെ 27കാരി, ഏഴിന് വന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 26 കാരന്‍ (പച്ചക്കറി വാഹനഡ്രൈവര്‍), ജൂലൈ ആറിന് ചെന്നൈയില്‍ വന്ന പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 21 കാരന്‍, വോര്‍ക്കാടി പഞ്ചായത്തിലെ 42കാരന്‍, കുമ്പള പഞ്ചായത്തിലെ 26 കാരന്‍ (ഇരുവരും മംഗളൂരുവിലെ ഹോട്ടല്‍ ജീവനക്കാര്‍), ജൂണ്‍ 26ന് വന്ന കാസര്‍കോട് നഗരസഭയിലെ 26 കാരന്‍ (ബംഗളൂരു, ഹോട്ടല്‍ ജീവനക്കാരന്‍), ജൂണ്‍ 23ന് വന്ന മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ 34കാരന്‍ (മംഗളൂരുവിലെ ഒരു സ്ഥാപനത്തിലെ സെയില്‍സ്മാന്‍)

രോഗമുക്തര്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 43കാരന്‍, കുമ്പള പഞ്ചായത്തിലെ 38കാരന്‍, കാസര്‍കോട് നഗരസഭയിലെ 25 കാരന്‍, ചെമ്മനാട് പഞ്ചായത്തിലെ 35 കാരന്‍, ചെങ്കള പഞ്ചായത്തിലെ 29 കാരന്‍, കാസര്‍കോട് നഗരസഭയിലെ 16 വയസുള്ള പെണ്‍കുട്ടി, ചെങ്കള പഞ്ചായത്തിലെ ഒമ്പത് വയസുള്ള ആണ്‍കുട്ടി, മൂന്ന് വയസുള്ള പെണ്‍കുട്ടി, മുളിയാര്‍ പഞ്ചായത്തിലെ 10 വയസുള്ള ആണ്‍കുട്ടി, നാല് വയസുള്ള പെണ്‍കുട്ടി, കുമ്പള പഞ്ചായത്തിലെ 52 കാരന്‍.

നിരീക്ഷണത്തില്‍
5185 പേര്‍
വീടുകളില്‍ 4320 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 865 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5185 പേരാണ്. പുതിയതായി  239  പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 38 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 825 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 467 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.

മൊഗ്രാല്‍, കുമ്പോല്‍
വാര്‍ഡുകള്‍ ഒരാഴ്ച അടച്ചിടും  (വേറെ ബോക്‌സിട്ടോ)
കാസര്‍കോട്: ഇന്നലെ സമ്പര്‍ക്ക രോഗികള്‍ കൂടുതല്‍ സ്ഥിരീകരിച്ച കുമ്പള പഞ്ചായത്തിലെ മൊഗ്രാല്‍ (വാര്‍ഡ് 18) കുമ്പോല്‍ (വാര്‍ഡ് 1) എന്നിവ അടുത്ത ഏഴുദിവസത്തേക്ക് പൂര്‍ണമായും അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു ഉത്തരവിട്ടു.
ഇവിടെ കടകള്‍ ഉള്‍പ്പടെ സ്ഥാപനങ്ങള്‍ അടച്ചിടണം. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെ കോവിഡ് നിര്‍വ്യാപനത്തിനുള്ള ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണം. ഇവിടെ ഓട്ടോ ടാക്‌സി സ്റ്റാന്റുകള്‍ അനുവദിക്കില്ല. ബസില്‍ ആളെ കയറ്റാനോ ഇറക്കാനോ പാടില്ല. അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. പ്രദേശം പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad