Type Here to Get Search Results !

Bottom Ad

ചെര്‍ക്കളം അബ്ദുള്ള സ്മാരക രക്തദാന മെഗാ ക്യാമ്പ് 10ന് ദുബൈയില്‍


ദുബൈ (www.evisionnews.co): മുസ്ലിം ലീഗ് മുന്‍ സംസ്ഥാന ട്രഷററും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുള്ളയുടെ വേര്‍പാട് ജൂലൈ 27ന് രണ്ടുവര്‍ഷം തികയുകയാണ്. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി 'രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ' എന്ന പ്രമേയവുമായി കൈന്‍ഡ്‌നെസ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി ചേര്‍ന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക്ക് 1000 യൂണിറ്റ് രക്തം ശേഖരിച്ച് നല്‍കുന്ന ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആറു ആഴ്ചകളിലായി ദുബൈയുടെ വിവിധ പ്രദേശങ്ങളില്‍ നടന്ന രക്തദാന ക്യാമ്പ് വന്‍ വിജയമായിരുന്നു. 

ക്യാമ്പിന്റെ ഉദ്ഘാടനം രക്തദാനം ചെയ്ത് യുഎഇ കെഎംസിസി ഉപദേശക സമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്യദ്ദീന്‍ നിര്‍വഹിച്ചു. ക്യാമ്പിന് സമാപനം കുറിച്ച് ജൂലൈ 10 വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ 2 മണി വരെ ഊദ് മേത്ത അല്‍ വാസല്‍ ക്ലബില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 

ജില്ലയുടെ അഞ്ച് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് മെഗാ ക്യാമ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. അബ്ദുല്‍ റഹ്മാന്‍ ബീച്ചാരക്കടവ്- മഞ്ചേശ്വരം, റഷീദ് ഹാജി കല്ലിങ്കാല്‍- കാസര്‍കോട്, യൂസഫ് മുക്കൂട്- ഉദുമ, ഹസൈനാര്‍ ബീജന്തടുക്ക- കാഞ്ഞങ്ങാട്, റാഫി പള്ളിപ്പുറം- തൃക്കരിപ്പൂര്‍ എന്നിവരെ ഓരോ മണ്ഡലങ്ങളുടെയും കോ ഓര്‍ഡിനേറ്റര്‍മായി നിയോഗിച്ചു. ജില്ലാ ഭാരവാഹികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അധ്യക്ഷത വഹിച്ചു. 

ജനറല്‍ സെക്രട്ടറി സലാം കന്ന്യാപ്പാടി സ്വാഗതം പറഞ്ഞു. ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, മറ്റു ഭാരവാഹികളായ മഹമൂദ് ഹാജി പൈവളിക, സിഎച്ച് നൂറുദീന്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ദുല്‍ റഹ്മാന്‍ ബീച്ചാരക്കടവ്, സലിം ചേരങ്കൈ, റാഫി പള്ളിപ്പുറം, യൂസുഫ് മുക്കൂട്, അഹമ്മദ് ഈ ബീ, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്സിന്‍, സലാം തട്ടാഞ്ചേരി, കെപി അബ്ബാസ് കളനാട്, അഷ്റഫ് പാവൂര്‍, ഹാഷിം പടിഞ്ഞാര്‍, ഷരീഫ് പൈക്ക, എംസി മുഹമ്മദ് സംബന്ധിച്ചു. ട്രഷറര്‍ ഹനീഫ് ടിആര്‍ മേല്‍പറമ്പ് നന്ദി പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad