കേരളം (www.evisionnews.co): സ്വകാര്യ ബസുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി. അധികനിരക്ക് പിന്‍വലിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വകാര്യബസ് ഉടമകളുടെ ഹര്‍ജിയിലാണ് കോടതിയുടെ ഈ ഉത്തരവ്. ആളകലം ഉറപ്പാക്കി സര്‍വീസ് നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. നിരക്കുവര്‍ധന സംബന്ധിച്ച സമിതി റിപ്പോര്‍ട്ടില്‍ രണ്ടാഴ്ചക്കകം തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു. നികുതി പൂര്‍ണമായും ഒഴിവാക്കി ടിക്കറ്റ് നിരക്ക് 50 ശതമാനം കൂട്ടുകയായിരുന്നു. എന്നാല്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് പുനരാരംഭിച്ചതോടെ നിരക്ക് വര്‍ധന പിന്‍വലിച്ചിരുന്നു. ബസില്‍ എല്ലാ സീറ്റിലും യാത്രക്കാരെ ഇരുത്തിയുള്ള യാത്രയ്ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
Post a Comment
0 Comments