Type Here to Get Search Results !

Bottom Ad

നികത്താനാവാത്ത നഷ്ടം: മെട്രോ ഹാജിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

കാസര്‍കോട് (www.evisionnews.co): മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തിലൂടെ മുസ്ലിം ലീഗിനും ചന്ദ്രികക്കും നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുള്ളയും ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാനും അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പാര്‍ട്ടി പ്രയാസങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്ത സന്ദര്‍ഭങ്ങളിലെല്ലാം മുന്‍നിര പോരാളിയായിരുന്ന മെട്രോ വലിയ കരുത്തും ധൈര്യവുമായിരുന്നു തന്റെ സമ്പത്ത് പാവങ്ങള്‍ക്കായി നീക്കിവെച്ച മുഹമ്മദ് ഹാജി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ നെടും നായകനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദന അനുഭവിക്കുന്ന കുടുംബത്തിന്റെ ദു:ഖത്തില്‍ പാര്‍ട്ടി പങ്കു ചേരുന്നെന്നും നേതാക്കള്‍ പറഞ്ഞു.

മെട്രോ മുഹമ്മദ് ഹാജിയുടെ മരണം സമസ്തക്കും ദീനിനും തീരാനഷ്ട്ടമാണെന്ന് സമസ്ത സംസ്ഥാന ഉപാധ്യക്ഷന്‍ യുഎം അബ്ദുറഹ്്മാന്‍ മുസ്്ലിയാര്‍, ജില്ലാ പ്രസിഡന്റ് താഖ അഹമ്മദ് മുസ്്ലിയാര്‍ ഖാസിയാറകം, ജനറല്‍ സെക്രട്ടറി ഇകെ മഹ്മൂദ് മുസ്്ലിയാര്‍ പറഞ്ഞു.

സമസ്ത മദ്രസ മാനേജ് മെന്റ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് എംഎസ്തങ്ങള്‍ മദനി, ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി, ട്രഷറര്‍ മുബാറക്ക് ഹസൈനാര്‍ ഹാജി,സെക്രട്ടറി റഷീദ് ബെളിഞ്ചം, സമസ്ത ദക്ഷിണ കന്നഡ ജില്ല പ്രസിഡന്റ് സയ്യിദ് എന്‍.പി.എം.സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ അനുശോചിച്ചു.

കാസര്‍കോട് പ്രസ് ക്ലബ് അനുശോചിച്ചു. ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ എല്ലാവര്‍ക്കും സഹായഹസ്തമായിരുന്നു അദ്ദേഹം. മാധ്യമ പ്രവര്‍ത്തകരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കാസര്‍കോടിന്റെ സാമൂഹിക ഭൂമികക്ക് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ മരണം.

സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ റേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. സഹജീവി സ്‌നേഹത്തിന്റെ ഉത്തമ മാതൃകയും സൗമ്യമായ പെരുമാറ്റത്തിലൂടെ ഏവരെയും ആകര്‍ഷിക്കുന്ന സ്വഭാവത്തിന് ഉടമയായിരുന്നു അദ്ദേഹം. മെട്രോ മുഹമ്മദ് ഹാജി യുടെ വിയോഗം സമൂഹത്തിനും സമുദായത്തിനും തീരാനഷ്ടമാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ദുബൈ: ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി, ട്രഷറര്‍ ടിആര്‍ ഹനീഫ, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്സല്‍ മെട്ടമ്മല്‍, ഭാരവാഹികളായ മഹമൂദ് ഹാജി പൈവളിക, സി എച്ച് നൂറുദീന്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ദുല്‍ റഹ്മാന്‍ പടന്ന, സലിം ചേരങ്കൈ, റാഫി പള്ളിപ്പുറം യൂസഫ് മുക്കൂട് ഇബിഅഹമ്മദ്, ഹസൈനാര്‍ ബീജന്തടുക്ക ഫൈസല്‍ മുഹ്‌സിന്‍, സലാം തട്ടാഞ്ചേരി, കെപിഅബ്ബാസ് കളനാട്, അഷ്‌റഫ് പാവൂര്‍, ഹാഷിം പടിഞ്ഞാര്‍, എംസി ശരീഫ് പൈക്ക, എം സിമുഹമ്മദ് അനുശോചിച്ചു. ദുബൈ കെഎംസിസി കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, ഉദുമ, കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലം കമ്മിറ്റികളും അനുശോചിച്ചു.


ദീനി വിദ്യാഭ്യാസ. രംഗത്തും   സമുദായ സേവന മേഖലയിലും   വെൺമയാർന്ന ജീവിതം നയിക്കുകയും  അശരർക്ക് താങ്ങും തണലുമായി  നിൽക്കുകയും    ചെയ്ത     മുസ്ലിം ലീഗ് നേതാവും ചന്ദ്രിക ഡയറക്ടർ, സുന്നി യുവജന സംഘം സംസ്ഥാന ട്രഷറർ, മദ്രസ മാനേജ്മെൻ്റ് സംസ്ഥാന ട്രഷറർ, സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ ട്രഷറർ, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിൻ്റെ പ്രസിഡണ്ടുമായ മെട്രോ മുഹമ്മദ് ഹാജി, കോട്ടിക്കുളം റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ട്രഷറർ കെ പി അബ്ദുൽ ഖാദർ കളനാട് എന്നിവരുടെ നിര്യാണത്തിൽ സുന്നീ യുവജന സംഘം ഉദുമ മണ്ടലം വർക്കിംഗ് പ്രസിഡണ്ട് താജുദ്ധീൻ ചെമ്പിരിക്ക, സെക്രട്ടറി റഊഫ് ബായിക്കര, ചെമനാട് പഞ്ചായത് ഭാരവാഹികളായ ഖാദർ കണ്ണമ്പള്ളി, നാസർ നാലപ്പാട്, ശാഫി ദേളി, ശംസുദ്ധീൻ ചെമ്പിരിക്ക, യൂസഫ് ചെമനാട്, കെ കെ മുഹമ്മദ് കുഞ്ഞി കളനാട് ,അഹ്മദ് മല്ലംഎന്നിവർ അനുശോചിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad