കാസര്‍കോട് (www.evisionnews.co): ഞായറാഴ്ച ജില്ലയില്‍ സ്ഥിരീകരിച്ചവരില്‍ മുംബൈയില്‍ നിന്നുവന്ന ഏഴുവയസുകാരനും. മെയ് 23ന് ടാക്സി കാറിലെത്തിയ മംഗല്‍പാടി സ്വദേശിയായ കുട്ടിക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ വിദേശത്തു നിന്ന് വന്നവരും മൂന്ന് പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എവി രാംദാസ് അറിയിച്ചു.
മഹാരാഷ്ട്രയില്‍ നിന്ന് ജൂണ്‍ അഞ്ചിന് ട്രെയിനിന് വന്ന 52 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശനിക്കും ഇവരുടെ 30 വയസുള്ള മകള്‍ക്കും ജൂണ്‍ 13ന് ദുബായില്‍ നിന്നെത്തിയ 38 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശിക്കും ജൂണ്‍ 12ന് കുവൈത്തില്‍ നിന്ന് വന്ന 44 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശിക്കും ജൂണ്‍ 11 ന് കുവൈത്തില്‍ നിന്നെത്തിയ 34 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശിക്കും ഇന്ന് കോവിഡ് പോസിറ്റീവായി.
Post a Comment
0 Comments