Type Here to Get Search Results !

Bottom Ad

ക്വാറന്റീനിലുള്ളവര്‍ക്ക് പെര്‍വാഡ് കള്‍ചറല്‍ സൊസൈറ്റി ഭക്ഷണം വിതരണം ചെയ്തു


കുമ്പള (www.evisionnews.co): കുമ്പള പഞ്ചായത്തിന് കീഴിലുള്ള ക്വാറന്റീനിലുള്ളവര്‍ക്ക് പെര്‍വാഡ് കള്‍ചറല്‍ സൊസൈറ്റി ഭക്ഷണ വിതരണം ചെയ്തു. സൊസൈറ്റിയുടെ മെമ്പറായ വാസില്‍ പെര്‍വാടിന്റെ വീട്ടില്‍ എല്ലാവരും ചേര്‍ന്ന പാചകം ചെയ്യുകയായിരുന്നു. എന്‍പി ഇബ്രാഹിം, നൗഫല്‍ ക്രിപ്ട്ടനും പാചകത്തിന് നേതൃതം നല്‍കി. 

സത്താര്‍ ആരിക്കാടി, മുസമ്മില്‍ പെര്‍വാഡ്, ശികഫത് പെര്‍വാഡ് എന്നിവര്‍ ചേര്‍ന്ന് സന്നദ്ദ സംഘടകരായ ഇര്‍ഷാദ് ചാക്കോ, സിനാന്‍ കുമ്പള, ഉനൈസ് എന്നിവര്‍ക്ക് കൈമാറി. സൊസൈറ്റിയുടെ മെമ്പര്‍മാരായ ബാത്തിഷ, ഷരീഫ്, ഇര്‍ഷാദ്, നാസര്‍, ഫൈസല്‍, അറഫാത്ത്, ഷാബില്‍, ശബാസ് തുടങ്ങിയവര്‍ പങ്കുചേര്‍ന്നു. ചെറിയ കാലയളവില്‍ നിരവധി സാമുഹ്യ സേവന പ്രവര്‍ത്തനങ്ങളാണ് പെര്‍വാഡ് കള്‍ചറല്‍ സൊസൈറ്റി ചെയ്തുവരുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad