കാസര്‍കോട് (www.evisionnews.co): കോവിഡ് നിര്‍വ്യാപനത്തിന്റെ ഭാഗമായി സാമൂഹിക അകലം ഉറപ്പുവരുത്തി വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌കാരത്തിന് ഒറ്റത്തവണയായി പരാമാവധി നൂറു പേര്‍ക്കും സാധാരണ പ്രാര്‍ത്ഥനകളില്‍ 50 പേര്‍ക്കും പങ്കെടുക്കാം. ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പ്രര്‍ത്ഥനയില്‍ പങ്കെടുക്കുന്നവര്‍ പ്രാര്‍ത്ഥനക്ക് വരുമ്പോഴും തിരികെ പോകുമ്പോഴും സാമൂഹിക അകലം പാലിക്കണമെന്ന് കലക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു.
-റൂം ക്വാറന്റീനിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ കേസ്
കാസര്‍കോട്: റൂം ക്വാറന്റീനിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ പൊലീസ് നടപടി ശക്തമാക്കും. റൂം ക്വാറന്റീയിന്‍ നിബന്ധന പാലിക്കാത്തവര്‍ക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരം രണ്ടുവര്‍ഷം കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരം കേസെടുക്കും. കഴിഞ്ഞ ദിവസം റൂം ക്വാറന്റൈയിന്‍ ലംഘിച്ചതിന് ഒമ്പതു പേര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപന ക്വാറന്റീനിലേക്ക് മാറ്റി. റൂം ക്വാറന്റൈയിന്‍ ലംഘിക്കുന്നവരെ കുറിച്ചുള്ള വിവരം വാര്‍ഡതല് ജാഗ്രതാ സമിതികള്‍ പഞ്ചായത്ത്- മുനിസിപ്പല്‍ സെക്രട്ടറിമാരെ ഉടന്‍ അറിയിക്കണം. വാര്‍ഡ്തല ജാഗ്രത സമിതി ശക്തമായ ജാഗ്രത പാലിക്കണം. സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം തടയുന്നതിന് ഈ നടപടികള്‍ അനിവാര്യമാണ്.
Post a Comment
0 Comments