സംസ്ഥാനത്ത് 150പേര്‍ക്ക കോവിഡ്സ്ഥി രീകരിച്ചു. ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച രണ്ട് പേരും വിദേശത്ത് നിന്നു വന്നവരാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. ജൂണ്‍ ഒമ്പതിന് ദുബായില്‍ നിന്നെത്തിയ 54 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, ജൂണ്‍ ഒന്നിന് ദുബായില്‍ നിന്നെത്തിയ 62 വയസുള്ള മെഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.
ഒരാള്‍ക്ക് കോവിഡ് നെഗറ്റീവായി
പരിയാരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്ന ഒരാള്‍ക്ക് കോവിഡ് നെഗറ്റീവായി. മെയ് 30 ന് ദുബായില്‍ നിന്നെത്തി ജൂണ്‍ 13 ന് കോവിഡ് പോസിറ്റീവയാ 26 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശിനിക്കാണ് രോഗം ഭേദമായത്.
Post a Comment
0 Comments