കാസര്‍കോട് (www.evisionnews.co): കോവിഡ് 19 രോഗവ്യാപനം ഇന്ത്യയില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,922 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ കണക്കാണിത്. ഇന്നലെ മാത്രം 418 രോഗികള്‍ മരണത്തിനു കീഴടങ്ങി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,73,105 ആയി. ഇതില്‍ 1,86,514 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
2,71,697 പേര്‍ രോഗമുക്തരായി. ആകെ മരണം 14,894. രോഗവ്യാപനം കൂടുന്ന മഹാരാഷ്ട്രയില്‍ ബുധനാഴ്ച 208 പേര്‍ കൂടി മരിച്ചു. 3890 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഇതുവരെയുള്ള ഉയര്‍ന്ന രോഗി സംഖ്യയാണിത്. ആകെ രോഗികള്‍ 1,42,900. ഇവരില്‍ 69,625 പേര്‍ മുംബൈയില്‍.
Post a Comment
0 Comments