Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് 123 പേര്‍ക്ക് കൂടി കോവിഡ്: കാസര്‍കോട് 4 പേര്‍ക്ക് രോഗബാധ


കാസര്‍കോട് (www.evisionnews.co): സംസ്ഥാനത്ത് 123 പേര്‍ക്ക് കൂടി കോവിഡ്. 53പേര്‍ക്ക് രോഗംഭേദമായി. കാസര്‍കോട് ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്ന് എത്തിയവരാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. ജൂണ്‍ 11 ന് കുവൈത്തില്‍ നിന്നു വന്ന 50 വയസുള്ള മടിക്കൈ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നു വന്ന 47 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി, 47 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 21 ന് ഖത്തറില്‍ നിന്നെത്തിയ 43 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ജില്ലയില്‍ എട്ട് പേര്‍ക്ക് കോവിഡ് നെഗറ്റീവായി 
ജില്ലയില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ഉദയഗിരി സി എഫ് എല്‍ ടി സി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് മെഡിക്കല്‍ കോളേജ്  എന്നിവിടങ്ങളില്‍ നിന്നാണ് രോഗമുക്തി നേടിയത്.

ഉദയഗിരി സി എഫ് എല്‍ ടി സിയില്‍ നിന്ന് രോഗമുക്തി നേടിയവര്‍ 
മഹാരാഷ്ട്രയില്‍ നിന്ന എത്തി മെയ് 31 ന് രോഗം സ്ഥിരീകരിച്ച 43, 40 വയസുള്ള പൈവളിഗെ പഞ്ചായത്ത് സ്വദേശികള്‍, 27 വയസുള്ള മധുര്‍ പഞ്ചായത്ത് സ്വദേശി, 27 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും മഹാരാഷ്ട്രയില്‍ നിന്ന് വന്ന് ജൂണ്‍ ഒന്നിന് കോവിഡ് പോസിറ്റീവായ 44 വയസുള്ള കുമ്പള സ്വദേശി എന്നിവര്‍ക്കും

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്ന് രോഗമുക്തി നേടിയവര്‍ 
കുവൈത്തില്‍ നിന്നെത്തി ജൂണ്‍ ആറിന് കോവിഡ് പോസിറ്റീവായ 37 വയസുള്ള കോടോംബേളൂര്‍ പഞ്ചായത്ത് സ്വദേശി, വെസ്റ്റ് ബംഗാളില്‍ നിന്നെത്തി ജൂണ്‍ 15 ന് കോവിഡ് സ്ഥിരീകരിച്ച 31 വയസുള്ള ബേഡഡുക്ക പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവര്‍ 
മഹാരാഷ്ട്രയില്‍ നിന്നെത്തി മെയ് 25 ന് കോവിഡ് പോസിറ്റീവായ 52 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും കോവിഡ് നെഗറ്റീവായി.



Post a Comment

0 Comments

Top Post Ad

Below Post Ad