സംസ്ഥാനത്ത് 118 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 42പേര്‍ രോഗമുക്തരായി. കാസര്‍കോട് ജില്ലയില്‍ ആറു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. അഞ്ചുപേര്‍ക്ക് രോഗമുക്തി നേടി.
ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 38 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 12 ന് കുവൈത്തില്‍ നിന്നെത്തിയ 33 വയസുള്ള കാറഡുക്ക പഞ്ചായത്ത് സ്വദേശി, ജൂണ്‍ 13 ന് യു എ ഇയില്‍ നിന്നെത്തിയ 33 വയസുള്ള കാറഡുക്ക പഞ്ചായത്ത് സ്വദേശി, ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 43 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി, ജൂണ്‍ 16 ന് യു എ ഇ യില്‍ നിന്നെത്തിയ 69 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും ജൂണ്‍ 12 ന് മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിനിന് വന്ന 34 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശിക്കുമാണ് കോവിഡ് പോസിറ്റീവായത്.
Post a Comment
0 Comments