ഉപ്പള (www.evisionnews.co): ബേക്കൂറില്‍ പട്ടാപകല്‍ ആളുകള്‍ നോക്കിനില്‍ക്കേ രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു. ബേക്കൂറിലെ ഗഫൂര്‍, ഉപ്പള മണ്ണംകുഴിയിലെ ബദ്‌റുദ്ധീന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ബദ്‌റുദ്ധീനെ മംഗല്‍പാടി താലൂക് ആസ്പത്രിയിലും ഗഫൂറിനെ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ പത്തരയോടെയാണ് സംഭവം.
കാറില്‍ സഞ്ചരിക്കുന്നതിനിടെ എട്ടു പേരടങ്ങുന്ന സംഘം തടഞ്ഞുനിര്‍ത്തി കാറില്‍ നിന്നും പുറത്തിറക്കി വെട്ടിപരിക്കേല്‍പ്പിച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് ബേക്കൂറില്‍ ജല അതോറിറ്റി ഓഫിസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ സംഘം അടിച്ചുതകര്‍ത്തു. ഓപ്പറേറ്റര്‍ നീലേശ്വരത്തെ ബിനുമോന്റെ കാറാണ് തകര്‍ത്തത്. കുമ്പള, മഞ്ചേശ്വരം പൊലിസ് അക്രമി സംഘത്തെ കണ്ടെത്താന്‍ അന്വേഷണം ഉര്‍ജിതമാക്കി.
Post a Comment
0 Comments