Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് 78 പേര്‍ക്ക് കൂടി കോവിഡ്: കാസര്‍കോട് 4 പേര്‍ക്ക് രോഗബാധ



(www.evisionnews.co) ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. മഹാരാഷ്ട്രയില്‍ നിന്ന് വന്ന രണ്ട് വനിതകള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പുരുഷന്മാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ വി രാംദാസ് അറിയിച്ചു. നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 104 ആണ്

ജൂണ്‍ ഒന്നിന് മഹാരാഷ്ട്രയില്‍ നിന്ന് ബസിന് വന്ന 44,45 വയസുകളുള്ള മംഗല്‍പാടി സ്വദേശിനികള്‍, മെയ് 28 ന് ദുബായില്‍ നിന്നെത്തിയ 49 വയസുള്ള ചെമ്മനാട് സ്വദേശി, ജൂണ്‍ ആറിന് കുവൈത്തില്‍ നിന്നെത്തിയ 36 വയസുള്ള മടിക്കൈ സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.


രണ്ട് പേര്‍ കോവിഡ് നെഗറ്റീവായി

ജൂണ്‍ നാലിന് കോവിഡ് സ്ഥിരീകരിച്ച രണ്ട് പേര്‍ക്ക് ഇന്ന് കോവിഡ് നെഗറ്റീവായി. പരിയാരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന ദുബായില്‍ നിന്നെത്തിയ 21 വയസുള്ള ചെമ്മനാട് സ്വദേശിനിയ്ക്കും പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന മഹാരാഷ്ടട്രയില്‍ നിന്നെത്തിയ 38 വയസുള്ള വലിയപറമ്പ സദേശിക്കും രോഗം ഭേദമായി.

Post a Comment

0 Comments

Top Post Ad

Below Post Ad