കാസര്‍കോട് (www.evisionnews.co): കോവിഡ് മുക്തനായ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ദേഹത്ത് ചക്ക വീണ് ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഏഴാംമൈല്‍ അയ്യങ്കാവ് കരിയത്ത് കോട്ടൂര്‍ റോബിന്‍ തോമസ് ( 44) ആണ് മരിച്ചത്.
മെയ് 19ന് രാവിലെ വീട്ടു പറമ്പില്‍ നിന്നും പ്ലാവില്‍ കയറി ചക്ക പറിക്കുന്നതിനിടയില്‍ ചക്ക തലയില്‍ പതിച്ചാണ് റോബി താഴെ വീണത്. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ റോബിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ശേഷം ശസ്ത്രക്രിയക്ക് മുന്നോടിയായുള്ള പരിശോധനയ്ക്കിടയില്‍ റോബിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ശസ്ത്രക്രിയ നടന്നില്ല.
അഞ്ചു ദിവസത്തിന് ശേഷം കൊവിസ് മുക്തനായെങ്കിലും ശസ്ത്രക്രിയക്ക് വിധേയനാക്കാന്‍ സാധിച്ചില്ല. വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ചത്. പരേതനായ തോമസിനെയും റോസമ്മയും മകനാണ്. അടുക്കളകണ്ടത്തെ ബിന്ദുവാണ് ഭാര്യ. മക്കള്‍: റിയ,റോണ്‍ (ഇരുവരും ഇരിയ മഹാത്മാ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: ജോണ്‍, റോയി, റീന.
Post a Comment
0 Comments