കാഞ്ഞ്ങ്ങാട് (www.evisionnew.oc): കോവിഡിന്റെ ഭാഗമായി വിദേശത്ത് നിന്നുംവന്ന് ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശമനുസരിച്ച് ഹോം ക്വാറന്റീനില്‍ കാലാവധി പൂര്‍ത്തിയാക്കിയ പ്രവാസികളെ കോവിഡ് ടെസ്റ്റിന് വിധേയമാക്കാതെ സമൂഹിക വ്യാപനത്തിലേക്ക് തള്ളിവിടുന്നത് രോഗം പടരാന്‍ കാരണമാകുന്നു. അതോടൊപ്പം അവര്‍ രോഗം പടര്‍ത്തുന്നവരാണെന്ന് ആക്ഷേപിച്ച് സമൂഹം അവരെ മാറ്റി നിര്‍ത്തുകയാണ്. ആയതിനാല്‍ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയ പ്രവാസികളെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി അവരുടെ നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യമുന്നയിച്ച് മുനിസിപ്പല്‍ ലീഗ് കമ്മിറ്റി ജില്ലാ മെഡിക്കല്‍ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണാ സമരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് എന്‍എ ഖാലിദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സികെ റഹ്മത്തുള്ള സ്വാഗതം പറഞ്ഞു. മണ്ഡലം ജനറല്‍ സെക്രട്ടറി വണ്‍ഫോര്‍ അബ്ദുല്‍ റഹ്മാന്‍, കെകെ ഇസ്മായില്‍, സാജിദ് പടന്നക്കാട്, ഹക്കീം മീനാപ്പീസ്, പിഎ റഹ്മാന്‍, ആബിദ് ആറങ്ങാടി, റമീസ് ആറങ്ങാടി, ടി മുഹമ്മദ് കുഞ്ഞി, മുത്തലിബ് കൂളിയങ്കാല്‍ സിഎച്ച് സുബൈദ, യാക്കൂബ്, ഇബ്രാഹിം, ഇഷാഖ് പടന്നക്കാട്, ടി. അന്തുമാന്‍, ഫൈസല്‍ കൂളിയങ്കാല്‍ സംബന്ധിച്ചു. തുടര്‍ന്ന് നേതാക്കള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിവേദനം നല്‍കി.
Post a Comment
0 Comments