കുമ്പള (www.evisionnews.co): ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദിയും നെല്ലറ ഫുഡ് പ്രൊഡക്ടും ഒരുക്കിയ ഉച്ചഭക്ഷണം നെല്ലറ സ്‌നേഹവിരുന്നിന്റെ ഉദ്ഘാടനം മെഡിക്കല്‍ കോളേജ് പരിസരത്ത് നടന്നു.
ചടങ്ങില്‍ വാണിജ്യ പ്രമുഖരായ ഹനീഫ് ഗോള്‍ഡ് കിംഗ്, അബുതമാം, എന്‍മകജെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് ഹാജി ഖണ്ഡിക, കെവി യൂസഫ്, സമീര്‍ കുമ്പള, ഹക്കീം ഖണ്ഡിക, ഹക്കീം കാര്‍ലേ, സലീം കുഞ്ഞി, മുനീര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സാന്ദ്ര, ഹര്‍കിഷന്‍ സംബന്ധിച്ചു. ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കാര്‍ലെ സ്വാഗതം പറഞ്ഞു. ഏകദേശം നൂറോളം പേര്‍ക്കുള്ള ഭക്ഷണമാണ് ഒരുക്കിയത്.
Post a Comment
0 Comments