കാസര്‍കോട് (www.evisionnews.co): തളങ്കരയില്‍ യുവാക്കളെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തളങ്കര മേഖലയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട് പൊലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 31നാണ് വീട്ടില്‍ നിന്ന് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി തളങ്കരയിലെ രണ്ടു യുവാക്കളെ പൊലീസ് അകാരണമായി മര്‍ദിച്ചത്.
നിരപരാധികളെ അക്രമിച്ച പൊലീസുകാര്‍ക്കെതിരെ എഫ്‌ഐആര്‍ രേഖപ്പെടുത്തി കേസെടുക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മുനിസിപ്പല്‍ പ്രസിഡന്റ് തളങ്കര ഹക്കീം അജ്മല്‍ അധ്യക്ഷത വഹിച്ചു. ഹാരിസ് ബെദിര, സഹീര്‍ ആസിഫ്, നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, റഹ്മാന്‍ തൊട്ടാന്‍, മുസമ്മില്‍ എസ്‌കെ ഫിര്‍ദൗസ് നഗര്‍, അനസ് കണ്ടത്തില്‍, സിദ്ദീഖ് ചക്കര, ഫൈസല്‍ പടിഞ്ഞാര്‍, അസ്ലം പള്ളിക്കാല്‍, മുജീബ് തായലങ്ങാടി, ഹബീബ് തുരുത്തി, സഹദ് ബാങ്കോട്, ഇബ്രാഹിം ഖാസിയാറകം, ശിഹാബ് ഖാസിലേന്‍, ഹനീഫ് ദീനാര്‍, ഷഫീഖ് ഗസാലി, സവാദ് കടവത്ത്, ഷാനിഫ് തായലങ്ങാടി, സുഹൈല്‍ പള്ളിക്കാല്‍, നവാസ് ബ്ലൈസ് സംബന്ധിച്ചു.
Post a Comment
0 Comments