(www.evisionnews.co) കേരളത്തില്‍ വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗബാധമൂലം കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാരുന്ന എക്‌സൈസ് ഡ്രൈവര്‍ പടിയൂര്‍ സുനില്‍ (28) ആണ് മരിച്ചത്. രോഗബാധ മൂലം മെഡിക്കല്‍ കോളജ് വെന്റിലേറ്ററിലായിരുന്നു. രാവിലെയോടെയാണ് ആരോഗ്യവകുപ്പ് മരണം സ്ഥിരീകരിച്ചത്.
ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 21 ആയി. മട്ടന്നൂര്‍ എക്സൈസ് ഓഫീസിലെ ജീവനക്കാരനാണ് സുനില്‍കുമാര്‍. ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മട്ടന്നൂര്‍ എക്സൈസ് ഓഫീസ് അടയ്ക്കുകയും 18 ജീവനക്കാര്‍ ക്വാറന്റീനില്‍ പോകുയും ചെയ്തിരുന്നു. സുനില്‍കുമാറിന് നേരത്തെ രോഗങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയില്ല.
Post a Comment
0 Comments