കാസര്‍കോട് (www.evisionnews.co): പുത്തന്‍ യൂണിഫോം വാങ്ങാന്‍ കരുതിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മൂന്നര വയസുകാരി ദക്ഷ. എല്‍കെജി പ്രവേശന സമയത്ത് യൂണിഫോം വാങ്ങാനായി മാസങ്ങളോളം ശേഖരിച്ച പണമാണ് ബദിയടുക്ക സ്വദേശി ദക്ഷ എം. കുഞ്ഞികൃഷ്ണന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു തുക ഏറ്റുവാങ്ങി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ജീവനക്കാരന്‍ കുഞ്ഞികൃഷ്ണന്റെയും ബദിയടുക്ക പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിസ്റ്റ് രജിതയുടെയും മകളാണ്.
Post a Comment
0 Comments