ദേശീയം (www.evisionnews.co): ഇന്ത്യയില്‍ കോവിഡ് 19 രോഗവ്യാപനം ഉയര്‍ന്നു കൊണ്ടിരിക്കുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 19,906 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 5,28,859 ആയി. 410 കൂടി രോഗം ബാധിച്ച് മരിച്ചു. മരിച്ചവരുടെ എണ്ണം 16,095 ആയി ഉയര്‍ന്നു.
നിലവില്‍ 2,03,051 പേര്‍ ചികിത്സയിലാണ്. ഇതുവരെ 3,09,713 പേര്‍ രോഗമുക്തരായി. ഏറ്റവും കൂടുതല്‍ കേസുകളുള്ള മഹാരാഷ്ട്രയില്‍ ആകെ കേസുകളുടെ എണ്ണം 1,59,133 ആയി. മരിച്ചവരുടെ എണ്ണം 7,273 ആയി. രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ ആകെ കേസുകള്‍ 80,188 ആയി. 2,558 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
Post a Comment
0 Comments