ദേശീയം (www.evisionnews.co): രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത സിപിഎം എംഎല്‍എ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. രാജസ്ഥാന്‍ ഭാദ്ര മണ്ഡലം എംഎല്‍എ ബല്‍വാന്‍ പൂനിയയെ ആണ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയതത്.
ജൂണ്‍ 19ന് നടന്ന രാജ്യസഭാ തെരഞ്ഞെപ്പില്‍ പൂനിയ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ പാര്‍ട്ടി നിര്‍ദേശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. പാര്‍ട്ടി എംഎല്‍എക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുമുണ്ട്.
Post a Comment
0 Comments