കണ്ണൂര്‍ (www.evisionnnews.co): വിദൂര വിഭാഗം മൂന്നാം വര്‍ഷ പരീക്ഷകള്‍ തലേദിവസം നിര്‍ത്തലാക്കിയ യൂണിവേഴ്‌സിറ്റിയുടെ നടപടിയില്‍ പാരലല്‍ കോളജ് അസോസിയേഷന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത് മൂന്നാം തവണയാണ് പരീക്ഷകള്‍ മാറ്റുന്നത്. ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ ചട്ടുകമായി പ്രവര്‍ത്തിക്കാതെ ഉടന്‍ തന്നെ പരീക്ഷകള്‍ പുനരാരംഭിക്കാനുള്ള നടപടികള്‍ യൂണിവേഴ്‌സിറ്റി സ്വീകരിക്കണമെന്നും വിദൂര വിഭാഗം വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ നടത്തി ഫലം പ്രഖ്യാപിച്ചാലല്ലാതെ പിജി, ബിഎഡ് അപേക്ഷകള്‍ ക്ഷണിക്കരുതെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം ശക്തമായ നിയമ നടപടികള്‍ ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ നടത്തുന്നതിനും കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലാ നേതൃയോഗം തീരുമാനിച്ചു. സംസ്ഥാന രക്ഷാധികാരി രാജന്‍ തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ കെയു നാരായണന്‍, ടിവി വിജയന്‍ ജില്ലാ പ്രസിഡന്റുമാരായ കാപ്പില്‍ കെബിഎം ഷരീഫ്, കെഎന്‍ രാധാകൃഷ്ണന്‍, സെക്രട്ടറി ടിവി രവീന്ദ്രന്‍, പി. പ്രകാശന്‍ പ്രസംഗിച്ചു.
Post a Comment
0 Comments