കാസര്‍കോട് (www.evisionnews.co): കൊറോണ കാരണം കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തികളെല്ലാം മണ്ണിട്ടടച്ചപ്പോള്‍ ഒറ്റുപ്പെട്ടുപോയ കാസര്‍കോട് ജില്ലയിലെ ദേലംപാടി പഞ്ചായത്തുകാര്‍ക്ക് ഏകആശ്രയമായ പൊട്ടിപ്പൊളിഞ്ഞ ദേലംപാടി പരപ്പ റോഡില്‍ മഴക്കാലം തുടങ്ങിയതോടെ യാത്ര ദുസ്സഹമായി. ഗര്‍ഭിണികളേയും മറ്റു രോഗികളേയും ജീവന്‍പണയം വെച്ചാണ് ഈറോഡിലൂടെ മറുകരകടന്ന് ആസ്പത്രികളിലെത്തിക്കുന്നത്.
പത്തു മിനിറ്റ് കൊണ്ട് പരപ്പ ദേശിയ പാതയില്‍ എത്തിച്ചേരാവുന്ന റോഡായിട്ടും കുണ്ടും കുഴിയും ചിതറിക്കിടക്കുന്ന വലിയ കല്ലം കാരണം അരമണിക്കൂറോളം സമയമെടുക്കും. പഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടലില്‍ കൈയ്യായുധം മാത്രം ഉപയോഗിച്ച് റോഡ് നന്നാക്കാമെന്ന വനംവകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം നാട്ടുകാര്‍ ചെയ്ത അറ്റകുറ്റപ്പണിയില്‍ ഒരുവിധം വാഹനങ്ങള്‍ ഓടാനായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി മഴ പെയ്തതോടെ റോഡിലൂടെ കാല്‍നട പോലും സാധ്യമല്ലാത്ത സ്ഥിതിയാണ്.
Post a Comment
0 Comments