കാസര്‍കോട് (www.evisionnews.co): തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ നോക്കുകുത്തികളാക്കി കോവിഡിന്റെ മറവില്‍ ജില്ലാ കലക്ടര്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുകയാണെന്ന് ഡിസിസി നേതൃയോഗം കുറ്റപ്പെടുത്തി. എം പി യും എം.എല്‍എമാരും മറ്റു ജനപ്രതിനിധികളും വിളിച്ചാല്‍ കളക്റ്റര്‍ ഫോണ്‍ എടുക്കുന്നില്ലെന്ന് പരാതിപ്പെട്ടപ്പോള്‍ ഭരണഘടനയില്‍ ജനപ്രതിനിധികള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ വ്യവസ്ഥയില്ലെന്ന കളക്റ്ററുടെ മറുപടി ധിക്കാരവും ധാര്‍ഷ്ട്യവുമാണ്. കോവിഡ് 19ന്റെ ആദ്യഘട്ടം മുതലേ കലക്ടറുടെ നടപടികള്‍ ഏകപക്ഷീയവും ജനവിരുദ്ധവും അഴിമതി നിറഞ്ഞതുമായിരുന്നെന്ന് യോഗം കുറ്റപ്പെടുത്തി.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ എല്ലാ നടപടികള്‍ക്കും കലവറയില്ലാത്ത പിന്തുണ നല്‍കിയ കോണ്‍ഗ്രസും ഡഉഎ ഉം ഇനിയും അതു തുടരുന്നതാണ്. എന്നാല്‍ ജനപ്രതിനിധികളുടെ പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനും സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ജന വിരുദ്ധനും അഴിമതിക്കാരനുമായ കളക്ടറെ ബഹിഷ്‌ക്കരിക്കുന്നതുള്‍പ്പടെയുള്ള സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കുവാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി. മുന്‍ ഡി.സി.സി പ്രസിഡന്റ് പി.ഗംഗാധരന്‍ നായര്‍, എം.പി.വീരേന്ദ്രകുമാര്‍ ,അഹമ്മദലി കയ്യം കൂടല്‍, മെട്രോ മുഹമ്മദ് ഹാജി എന്നിവരുടെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ അദ്ധ്യക്ഷത വഹിച്ചു.രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി., ജില്ലയിലെ ചാര്‍ജ് വഹിക്കുന്ന കെ.പി സി.സി ജനറല്‍ സെക്രട്ടറി ജി.രതികമാര്‍, കെ.പി.കുഞ്ഞിക്കണ്ണന്‍, എ ഗോവിന്ദന്‍ നായര്‍ ,പി. എ അഷറഫ് അലി ,തുടങ്ങിയവര്‍ സംസാരിച്ചു.ഡി.സി സി ജനറല്‍ സെക്രട്ടറി അഡ്വ.എ.ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു.
Post a Comment
0 Comments