കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ദയനീയാവസ്ഥ നേരില്‍കണ്ട് മനസിലാക്കിയ ഒരാളാണ് ഞാന്‍. ഒരു അഭിനേതാവ് എന്നതിലുപരി ഒരു മനുഷ്യനെന്ന നിലയില്‍ അതെന്നെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. രോഗബാധിതയായ മക്കളെ നാല്‍പത് വര്‍ഷത്തിലേറെ പരിചരിച്ച മകളുടെ എല്ലാ കാര്യങ്ങളും നോക്കി പരിപാലിച്ച ദേവകിയമ്മ എന്ന അമ്മ, മാതൃത്വത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഒരുപാട് ജീവിതങ്ങളെ തീരാദുഖത്തിലേക്ക് തള്ളിവിട്ട എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനൊപ്പം ഇപ്പോള്‍ കോവിഡ് എന്ന മഹാമാരിയും കാസര്‍കോടിനെ വളരെ അപകടകരമായ ഒരു അവസ്ഥയില്‍ എത്തിച്ചിരുന്നു. ഈ അവസരത്തില്‍ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ആധുനികമായ ആരോഗ്യരക്ഷാ സാഹചര്യങ്ങളും സ്ഥാപനങ്ങളും ഈ ജില്ലയ്ക്ക് ലഭിക്കേണ്ടത് അത്യാവശ്യമാണ്. എയിംസ് പോലെയുള്ള സ്ഥാപനം കാസര്‍കോട് വരേണ്ടതിന്റെ പ്രാധാന്യം അതുകൊണ്ട് തന്നെ മനസിലാക്കാവുന്നതാണെന്നും കുഞ്ചാക്കോ ബോബന്‍ അഭിപ്രായപ്പെട്ടു.
Post a Comment
0 Comments